Home-bannerKeralaNewsRECENT POSTS
പൗരത്വ നിയമ ഭേദഗതിക്കെതിരെ യോജിച്ച പോരാട്ടം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
കൊല്ലം: പൗരത്വ നിയമ ഭേദഗതിക്കെതിരെ യോജിച്ച പോരാട്ടം വേണമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യോജിച്ച പ്രക്ഷോഭത്തോട് ചിലര്‍ക്ക് യോജിക്കാനാവുന്നില്ല. ചില കുഞ്ഞുമനസുകള്‍ക്ക് ഒന്നിച്ചുള്ള സമരത്തോട് പൊരുത്തപെടാനാകുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു. കൊല്ലത്ത് ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം ഒന്നിച്ചെതിര്‍ത്തതിലൂടെ ഉണ്ടായ മഹാശക്തി ലോകം ശ്രദ്ധിച്ചു. തര്‍ക്കിക്കാന്‍ മറ്റു പല കാര്യങ്ങളുണ്ട്. എന്നാല്‍ ഭിന്നിപ്പിക്കുന്ന നിയമത്തിനെതിരെ യോജിച്ചുതന്നെ പ്രക്ഷോഭം നടത്തണം. ചെറുതും വലുതുമായ എല്ലാ സംഘടനകളും പൗരത്വ നിയമത്തിനെതിരായ സമരത്തില്‍ ഒന്നിച്ചു നില്‍ക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News