KeralaNews

വെള്ളമാണെന്നു കരുതി മദ്യത്തിൽ ചേർത്തത് ഫോർമാലിൻ; യുവാവ് മരിച്ചു, ഒരാൾ ചികിത്സയിൽ

കൂത്താട്ടുകുളം: ഫോർമാലിൻ വെള്ളമെന്നു കരുതി മദ്യത്തിൽ ചേർത്ത് കഴിച്ച യുവാവ് മരിച്ചു. തലയോലപ്പറമ്പ് കൈപ്പെട്ടിയിൽ ജോസുകുട്ടി (36) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാഞ്ഞിരമല വെൺകുളം കുഞ്ഞ് (60) കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഇലഞ്ഞി ആലപുരത്ത് റബ്ബർ മരത്തിന് ഷെയ്ഡ് ഇടുന്ന ജോലിക്ക് എത്തിയതായിരുന്നു ഇവർ. റബ്ബർതോട്ടത്തിനു സമീപമുള്ള കോഴിഫാമിനോട് ചേർന്ന കെട്ടിടത്തിൽ കുപ്പിയിൽ ഫോർമാലിൻ ഉണ്ടായിരുന്നു. കുപ്പിയിലെ ദ്രാവകം വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ഇവർ മദ്യത്തിൽ ചേർത്ത് കഴിച്ചു.

കോഴിഫാം വൃത്തിയാക്കാൻ സൂക്ഷിച്ചിരുന്ന ഫോർമാലിൻ ആയിരുന്നു കുപ്പിയിൽ ഉണ്ടായിരുന്നത്. ഛർദിയുൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. നില ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജോസുകുട്ടി മരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button