26.4 C
Kottayam
Friday, April 26, 2024

ഫോബ്‌സ് ടോപ്പ് 100 സെലിബ്രിറ്റീസില്‍ ഇടംനേടി മോഹന്‍ലാലും മമ്മൂട്ടിയും; ഒന്നാം സ്ഥാനത്ത് കോഹ്ലി

Must read

ഫോബ്സ് ഇന്ത്യയുടെ ഇന്ത്യയിലെ ടോപ് 100 സെലിബ്രിറ്റീസ് ലിസ്റ്റില്‍ ഇടം നേടി മലയാളം നടന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും. മോഹന്‍ലാല്‍ പട്ടികയില്‍ 27ാം സ്ഥാനത്തും മമ്മൂട്ടിയും 62-ാം സ്ഥാനത്തുമാണ് ഇടം നേടിയിരിക്കുന്നത്. 2017 ലെ ലിസ്റ്റില്‍ 73-ാം സ്ഥാനത്ത് എത്തിയ മോഹന്‍ലാല്‍ 2018 ലെ ലിസ്റ്റില്‍ ഇടം നേടിയിരുന്നില്ല. വിരാട് കോഹ്ലിയാണ് ഒന്നാം സ്ഥാനത്തായുള്ളത്. ലിസ്റ്റില്‍ സൗത്ത് ഇന്ത്യയില്‍ നിന്ന് മുകളില്‍ എത്തിയത് പതിമൂന്നാം സ്ഥാനത്തുള്ള നടന്‍ രജിനികാന്ത് ആണ്. 100 കോടിയാണ് രജിനികാന്തിന്റെ വാര്‍ഷിക വരുമാനം. 64.5 കോടിയാണ് മോഹന്‍ലാലിന്റെ വാര്‍ഷിക വരുമാനം. മമ്മൂട്ടിയുടേത് 33.5 കോടിയും.

അക്ഷയ് കുമാറും സല്‍മാന്‍ ഖാനും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ലിസ്റ്റില്‍ നാലാം സ്ഥാനത്ത് അമിതാഭ് ബച്ചനും ധോണി അഞ്ചാം സ്ഥാനത്തും ഷാരൂഖ് ഖാന്‍ ആറാം സ്ഥാനത്തും ആണ് ഇടം പിടിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒന്‍പതാം സ്ഥാനത്താണുള്ളത്. മോഹന്‍ലാല്‍ ഇത് രണ്ടാം തവണയാണ് ഫോര്‍ബ്സ് ലിസ്റ്റില്‍ ഇടം നേടുന്നത്. 2017 ലെ ലിസ്റ്റില്‍ 11 കോടിയുമായിട്ടായിരുന്നു എഴുപത്തിമൂന്നാം സ്ഥാനത്ത് അദ്ദേഹമെത്തിയത്. ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ള വിരാട് കോഹ്ലിയുടെ വരുമാനം 252 കോടി രൂപയാണ്.

പുലിമുരുകനിലൂടേയും ലൂസിഫറിലൂടേയും മലയാളസിനിമയിലെ ആദ്യ നൂറ് കോടി 200 കോടി സിനിമയെന്ന നേട്ടം സ്വന്തമാക്കിയ താരമാണ് മോഹന്‍ലാല്‍. ഈ വര്‍ഷം മധുരരാജയിലൂടെ നൂറ് കോടി നേട്ടം സ്വന്തമാക്കിയ മമ്മൂട്ടി യാത്ര, ഉണ്ട, പേരനപ് തുടങ്ങിയ സിനിമകളിലൂടെ വേഷപകര്‍ച്ചയുടെ തമ്പുരാനായിമാറുകയായിരുന്നു. താരത്തിന്റെ പുതിയ ചിത്രമായ മാമാങ്കം റിലീസ് ചെയ്ത് നാല് ദിനം കൊണ്ട് 60 കോടി നേട്ടം സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week