രഞ്ജി ട്രോഫിയില്‍ കേരളത്തിന് തോല്‍വി

രഞ്ജി ട്രോഫിയില്‍ കേരളത്തിന് തോല്‍വിതിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബംഗാളിനെതിരെ കേരളത്തിനു തോല്‍വി. കേരളത്തിന്റെ 50 റണ്‍സ് വിജയലക്ഷ്യം ബംഗാള്‍ 10.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടമാക്കി മറികടന്നു. ക്യാപ്റ്റന്‍ എ.ആര്‍.ഈശ്വരനും(15), സുദീപ് ചാറ്റര്‍ജിയും(5) പുറത്താകാതെ നിന്നു. ജയത്തോടെ ബംഗാളിന് ആറു പോയിന്റ് ലഭിച്ചു. സ്‌കോര്‍: കേരളം-239, 115, ഹിമാചല്‍-307, രണ്ടിന് 50. രണ്ടാം ഇന്നിംഗ്‌സിലെ ബാറ്റിംഗ് തകര്‍ച്ചയാണ് കേരളത്തെ അപ്രതീക്ഷിത തോല്‍വിയിലെത്തിച്ചത്. 39.2 ഓവറില്‍ 115 റണ്‍സിനാണ് കേരളം പുറത്തായത്. 33 റണ്‍സ് വീതം എടുത്ത റോബിന്‍ ഉത്തപ്പയും വിഷ്ടണു വിനോദുമാണ് ടോപ് സ്‌കോറര്‍. സഞ്ജു സാംസണ്‍(18), മോനിഷ് കാരേപ്പറമ്പില്‍(12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് ബാറ്റ്‌സ്മാന്മാര്‍. ബംഗാളിന് വേണ്ടി അര്‍നാബ് നന്ധി, ഷഹബാസ് അഹമ്മദ് എന്നിവര്‍ മൂന്നു വീതം വിക്കറ്റ് നേടി. നേരത്തെ, ബംഗാളിന്റെ ഒന്നാം ഇന്നിംഗ്‌സ് 307 റണ്‍സില്‍ അവസാനിച്ചിരുന്നു. രണ്ടാം ദിനം 237/6 എന്ന നിലയില്‍ ആരംഭിച്ച ബംഗാളിന് ഷഹബാസ് പൊരുതി നേടിയ അര്‍ധ സെഞ്ചുറിയാണ് തുണയായത്. 50 റണ്‍സ് നേടിയ ഷഹബാസ് ഏഴാം വിക്കറ്റില്‍ നന്ധിക്ക് (29) ഒപ്പം 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു.