31 C
Kottayam
Saturday, September 28, 2024

പ്രവാസികൾ സ്വന്തം മണ്ണിൽ, വിമാനം പറന്നിറങ്ങി

Must read

കൊച്ചി: കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ
അബുദാബിയിൽ നിന്നുള്ള പ്രവാസി
യാത്രക്കാരുമായി ആദ്യ വിമാനം
കൊച്ചിയിൽ പറന്നിറങ്ങി. 181 പേരാണ്
ഈ വിമാനത്തിൽ നാട്ടിലേക്ക്
തിരികെയെത്തിയത്. നാല് കുട്ടികളും 49
ഗർഭിണികളും ഈ വിമാനത്തിൽ
നാട്ടിലേക്കെത്തി.

വിമാനത്താവളത്തിൽ വിപുലമായ
സജ്ജീകരണങ്ങളാണ് ഒരുക്കിയത്. ആദ്യ
വിമാനത്തിലെ 60 യാത്രക്കാരും തൃശ്ശൂർ
സ്വദേശികളാണ്. ഇവർക്ക് പോകാനായി
മൂന്ന് കെഎസ്ആർടിസി ബസുകളാണ്
ഒരുക്കിയത്. ആകെ എട്ട്
കെഎസ്തർടിസി ബസുകളും 40 ഓളം
ടാക്സികളുമാണ്
സജ്ജീകരിച്ചിരിക്കുന്നത്.

എമിഗ്രേഷൻ നടപടികൾക്കായി അഞ്ച്
കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. പത്ത്
ജീവനക്കാരാണ് ഇവിടെയുള്ളത്.
പരമാവധി ഒന്നര മിനുട്ടിൽ നടപടികൾ
പൂർത്തിയാക്കും. തുടർന്ന് ക്വാറന്റീനിൽ
ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച്
യാത്രക്കാർക്ക് ക്ലാസ് നൽകും. അഞ്ച്
മിനുട്ടാണ് ഈ ക്ലാസിന്റെ ദൈർഘ്യം. ജില്ലാ
ഭരണകൂടമാണ് ക്ലാസെടുക്കുന്നത്. പിന്നീട്
ക്വാറന്റീൻ ലംഘിക്കില്ലെന്ന്
സത്യവാങ്മൂലം എഴുതി വാങ്ങും.

നോർക്കയുമായി ബന്ധപ്പെട്ട് പാസ്പോർട്ട്
സ്കാൻ ചെയ്ത ശേഷം വീണ്ടും തെർമൽ
സ്കാൻ നടത്തും. പിന്നീട് ജില്ല തിരിച്ച്
യാത്രക്കാരെ ഇരുത്തും. അതിന് ശേഷം
ഇവരെ ക്വാറന്റീനിലേക്ക് മാറ്റും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റിൽ

കൊച്ചി:ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ച കേസിൽ ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി ആയിരുന്ന അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റ്. ചോദ്യം ചെയ്യലിനുശേഷം പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈദ്യ പരിശോധനയ്ക്കുശേഷം...

അർ‌ജുൻ ഇനി ഓർമ്മ; കണ്ണീരോടെ വിടനൽകി ജന്മനാടും കുടുംബവും

കോഴിക്കോട്: പ്രിയപ്പെട്ട അര്‍ജുൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കും. നാടിന്‍റെ യാത്രാമൊഴി ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന് അര്‍ജുൻ നിത്യനിദ്രയിലേക്ക് മടങ്ങി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ രാവിലെ 11.20ഓടെയാണ് സംസ്കാര ചടങ്ങുകള്‍...

Gold Rate Today: പത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 40 രൂപ കുറഞ്ഞു. പത്ത് ദിവസങ്ങൾക്ക് ശേഷമാണു സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56760...

സുരേഷ് ഗോപിക്കെതിരെ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി സിപിഐ

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഐ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തൃശ്ശൂർ പൂരം അലങ്കോലമായതിനെ തുടർന്ന് ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലൻസിൽ സഞ്ചരിച്ചുവെന്നാരോപിച്ചാണ് സിപിഐ പരാതി...

മുംബൈയിൽ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; അതീവ ജാ​ഗ്രത

മുംബൈ: ഭീകരാക്രമണ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് മുംബൈയിൽ സുരക്ഷ ശക്തമാക്കി. ന​ഗരത്തിലെ വിവിധ ആരാധനാലയങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ഉൾപ്പെടെ സുരക്ഷ വർധിപ്പിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഈ സ്ഥലങ്ങളിൽ മോക് ഡ്രില്ലുകൾ...

Popular this week