InternationalNews
കോവിഡ് ബാധിച്ച് സൗദിയിൽ ഇന്ന് മരിച്ചത് 10 പേർ , ഒന്‍പത് പ്രവാസികൾ
റിയാദ് : കൊറോണ വൈറസ് ബാധിച്ച് സൗദി അറേബ്യയിൽ ഇന്ന് മരിച്ചത് ഒന്‍പത് പ്രവാസികളും ഒരു സൗദി പൗരനും. ഇതോടെ സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 209 ആയി. മക്കയിൽ അഞ്ചും ജിദ്ദയിൽ രണ്ടും റിയാദ്, മദീന, ഖോബാർ എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരിച്ചത്. 1015 പേർക്ക് അസുഖം ഭേദമായതോടെ രോഗമുക്തരുടെ എണ്ണം 7,798 ആയി.
1793 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 33,731 ആയി. പുതിയ രോഗികളിൽ 83 ശതമാനം പുരുഷന്മാരും 17 ശതമാനം സ്ത്രീകളുമാണ്. ഇതിൽ 25 ശതമാനം സൗദികളും 75 ശതമാനം വിദേശികളുമാണ്. അഞ്ച് ശതമാനം കുട്ടികളും രണ്ട് ശതമാനം കൗമാരക്കാരും 93 ശതമാനം മുതിർന്നവരുമാണ്. ചികിത്സയിൽ കഴിയുന്ന 25714 ആളുകളിൽ 145 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News