കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കെ സുധാകരനെ തിരിച്ചുവിളിക്കണം; ആലപ്പുഴയിലും ഫ്‌ളക്‌സ് ബോര്‍ഡ് പ്രതിഷേധം

ആലപ്പുഴ: ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഫ്‌ളക്‌സ് ബോര്‍ഡ് പ്രതിഷേധം. ഡിസിസി ഓഫീസിന് മുന്നില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ മാറ്റണമെന്നാവശ്യപ്പെട്ടാണ് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയാണ് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്.

കെ. സുധാകരന്റെ ചിത്രം പതിച്ചതാണ് ഫ്‌ളക്‌സ് ബോര്‍ഡ്. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കെ സുധാകരനെ വിളിക്കണമെന്നാണ് ആവശ്യം. ആലപ്പുഴ ഡിസിസിയെ പിരിച്ചുവിടണമെന്നും പുതിയ നേതൃത്വം വരണമെന്നും ഫ്‌ളക്‌സില്‍ ആവശ്യപ്പെടുന്നുണ്ട്.

കെ. സുധാകരനെ കെ.പി.സി.സി അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ആസ്ഥാനത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെയും കെ.എസ്.യുവിന്റെയും പേരിലായിരുന്നു ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. തിരുവനന്തപുരം ഡി.സി.സിയിലും ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News