28.8 C
Kottayam
Thursday, June 4, 2026

സര്‍പ്പദോഷം അകറ്റാനെന്ന വ്യാജേന യുവതിയെ കബളിപ്പിച്ച് സ്വര്‍ണ്ണവും പണവുമായി മുങ്ങിയ മധ്യവയസ്‌കയെ നാട്ടുകാര്‍ പിടികൂടി

Must read

പാലക്കാട്: മന്ത്രവാദത്തിന്റെ പേരില്‍ തൃത്താലയില്‍ യുവതിയില്‍ നിന്ന് പണവും സ്വര്‍ണവും കബളിപ്പിച്ച് തട്ടിയെടുത്ത് മുങ്ങിയ സ്ത്രീയെ നാട്ടുകാര്‍ പിടികൂടി. നാടകീയതകള്‍ക്കൊടുവില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ സമയബന്ധിതമായ ഇടപെടലില്‍ മധ്യ വയസ്‌കയെ പിടിക്കാന്‍ സഹായിച്ചത്.

തൃത്താല കുമ്പിടി തിരുവിലുള്ള ഒരു വീട്ടില്‍ ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ വീട്ടിലെത്തിയ നാടോടിയായ മധ്യ വയസ്‌ക സര്‍പ്പദോഷം അകറ്റാന്‍ വീട്ടില്‍ സൂക്ഷിച്ച പൊട്ടിയ കമ്മലും നിശ്ചിത തുക പൈസയും എടുത്തു നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.

മധ്യവയസ്‌കയായ സ്ത്രീ തന്ത്രപരമായി സ്വര്‍ണവും പണവും കൈക്കലാക്കി ഓട്ടോയില്‍ കയറി രക്ഷപ്പെട്ടു. പന്തികേട് തോന്നിയ യുവതി സമീപത്തെ യുവാക്കളെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ സമയോചിത ഇടപെടല്‍ സ്ത്രീയെ പിടികൂടി സ്വര്‍ണവും പണവും തിരികെ വാങ്ങാന്‍ സഹായിച്ചു. ജനങ്ങളുടെ ദുര്‍ബല മനസ്സുകള്‍ ചൂഷണം ചെയ്യുന്ന ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ നാട്ടിന്‍ പുറങ്ങളില്‍ സജീവമാകുമ്പോള്‍ വഞ്ചിതരാകാതിരിക്കാന്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് തൃത്താല പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

Popular this week