32.8 C
Kottayam
Sunday, May 5, 2024

കോഴിക്കോട് ഭീതിപരത്തി ഷിഗെല്ല; അമ്പത് പേര്‍ക്ക് രോഗലക്ഷണം

Must read

കോഴിക്കോട്: കോഴിക്കോട് ജില്ലയെ ഭീതിയിലാഴ്ത്തി ഷിഗെല്ലാ രോഗ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഇതുവരെ അമ്പത് പേരിലാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. ഇതേതുടര്‍ന്ന് കനത്ത ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്.

വ്യാപകമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി വീടുകള്‍ കയറിയുള്ള പ്രതിരോധ പ്രവര്‍ത്തനമാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. പ്രദേശത്തെ 120 കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി. വ്യക്തി ശുചിത്വം വളരെ പ്രധാനപ്പെട്ടതാണെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.

മുതിര്‍ന്നവരേക്കാള്‍ കുട്ടികളെയാണ് രോഗം ഗുരുതരമായി ബാധിക്കുന്നത്. രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെ വളരെ വേഗം ഷിഗെല്ല പടരും. ഛര്‍ദ്ദി, പനി, വയറിളക്കം, വിസര്‍ജ്ജ്യത്തില്‍ രക്തം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ചികിത്സ തേടണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week