28.3 C
Kottayam
Friday, May 3, 2024

ലോക്ക്ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തില്‍ ഭാഗവത പാരായണം! നൂറോളം പേര്‍ പങ്കെടുത്തു, പോലീസിനെ കണ്ടപ്പോള്‍ കണ്ടം വഴിയോടി, അഞ്ചുപേര്‍ അറസ്റ്റില്‍

Must read

തൃശൂര്‍: തൃശൂരില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തില്‍ ഭാഗവത പാരായണം നടത്തിയവര്‍ക്കെതിരെ കേസെടുത്തു. സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. തൃശൂര്‍ എരുമപ്പെട്ടിക്ക് സമീപം പാഴിയോട്ടു മുറി നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലാണ് ഭാഗവത പാരായണം നടന്നത്.

നൂറോളം പേരാണ് ഭാഗവത പാരായണത്തില്‍ പങ്കെടുത്തത്. സംഭവം അറിഞ്ഞ് എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തിയതോടെ പോലീസിനെ കണ്ട് പകുതിയിലേറെ ആളുകള്‍ ഓടി പോയി.

ലോക്ക് ഡൗണ്‍ നിയമം ലംഘിച്ചതിന് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അഞ്ചു പേരെ അറസ്റ്റ് ചെയ്തു. ലോക് ഡൗണ്‍ തുടങ്ങിയിട്ടും ക്ഷേത്രം അടച്ചിരുന്നില്ലെന്നാണ് പുറത്ത് വരുന്ന വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week