Home-bannerInternationalNews
കൊവിഡ് രോഗികളുടെ എണ്ണം 40 ലക്ഷത്തോടടുക്കുന്നു
ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നു. കൊറോണ കൊവിഡ്-19 ബാധിതരുടെ എണ്ണം 40 ലക്ഷത്തോട് അടുത്തു. മൂന്ന് ലക്ഷത്തിനടുത്ത് ആളുകള്‍ മരിക്കുകയും ചെയ്തു.
3,915,641 പേര്‍ക്കാണ് ഇതുവരെ കൊറോണ ബാധിച്ചത്. 270,683 പേര്‍ മരിക്കുകയും ചെയ്തു. വ്യാഴാഴ്ച മാത്രം ലോകത്ത് 96,261 പേരില്‍ വൈറസ് ബാധിച്ചു. 5,589 പേര്‍ മരിക്കുകയും ചെയ്തു.
രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 1,341,085 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News