തൃശൂര്‍: ചൂണ്ടയിടുന്നതിനിടെ മീന്‍ തൊണ്ടയില്‍ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി. ചൂണ്ടയില്‍ നിന്നും മീന്‍ കടിച്ച് മാറ്റുന്നതിനിടയിലാണ് മീന്‍ തൊണ്ടയില്‍ കുരുങ്ങിയത്. വലക്കാവ് പാറത്തൊട്ടിയില്‍ വര്‍ഗീസിന്റെ തൊണ്ടയിലാണ് മീന്‍ കുടുങ്ങിയത്.
12 സെന്റീമീറ്റര്‍ നീളമുണ്ടായിരുന്ന മത്സ്യമാണ് തൊണ്ടയില്‍ കുടുങ്ങിയത്.
മീന്‍ തൊണ്ടയില്‍ കുടുങ്ങിയതോടെ ശ്വാസ തടസവും രക്തസ്രാവവും ഉണ്ടായി. ഇതോടെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എമര്‍ജന്‍സി വിഭാഗത്തില്‍ വെച്ച് രക്തസ്രാവത്തെ തുടര്‍ന്ന് മീനിനെ പുറത്തെടുക്കാനായില്ല. ശസ്ത്രക്രിയയിലൂടെയാണ് മത്സ്യം നീക്കം ചെയ്തത്. ആദ്യം ട്രക്കിയോസ്റ്റമി നടത്തി ശ്വാസ തടസം മാറ്റിയശേഷമാണ് മത്സ്യത്തെ പുറത്തെടുത്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News