25.2 C
Kottayam
Thursday, May 16, 2024

കളമശേരി പോലീസ് സ്‌റ്റേഷന് സമീപം തീപിടിത്തം; നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു

Must read

കൊച്ചി: കളമശേരി പോലീസ് സ്റ്റേഷന് സമീപുള്ള യാര്‍ഡില്‍ തീപിടിത്തം. പോലീസ് സ്‌റ്റേഷനോട് ചേര്‍ന്ന് യാര്‍ഡിലുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു. ശനിയാഴ്ച രാവിലെയോടെയാണ് കളമശ്ശേരി പൊലീസ് സ്റ്റേഷന് സമീപം വാഹനങ്ങള്‍ കൂട്ടിയിട്ട ഭാഗത്ത് തീപിടുത്തമുണ്ടായത്.

അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ച്ചു. വിവിധ കേസുകളിലായി സ്റ്റേഷനില്‍ പിടിച്ചിട്ട 17 ബൈക്കുകള്‍, മൂന്ന് ഓട്ടോറിക്ഷകള്‍, രണ്ട് കാറുകള്‍ എന്നിവ കത്തിനശിച്ചു എന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തതിന്റെ കാരണം വ്യക്തമായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week