25.5 C
Kottayam
Friday, September 27, 2024

ഇത്തവണത്തെ ബജറ്റില്‍ മുഖ്യ പ്രാധാന്യം നല്‍കുന്നത് തൊഴിലില്ലായ്മ പരിഹരിക്കാന്‍; ധനമന്ത്രി

Must read

തിരുവനന്തപുരം: ഇത്തവണത്തെ ബജറ്റില്‍ മുഖ്യ പ്രാധാന്യം നല്‍കുന്നത് കൊവിഡാനന്തര സമ്പദ് വ്യവസ്ഥയെ കരകയറ്റുന്നതിനും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുമാണെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. ക്ഷേമ പദ്ധതികള്‍ക്കൊപ്പം സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ എല്ലാ വിഭാഗമാളുകള്‍ക്കും സന്തോഷിക്കാനുള്ള വകയുണ്ടാകുമെന്നും തോമസ് ഐസക് പറഞ്ഞു.

നിലവിലെ സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ഇത്തവണത്തേത്. ധനമന്ത്രി എന്ന നിലയില്‍ തോമസ് ഐസക്ക് ഒരുക്കുന്ന പന്ത്രണ്ടാമത് ബജറ്റും. ബജറ്റ് എഴുതാന്‍ ധനമന്ത്രി പതിവുപോലെ വിഴിഞ്ഞം ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിലാണ് ഇപ്പോഴുള്ളത്.

ക്ഷേമ പദ്ധതികളില്‍ കുറവ് വരുത്തില്ല. സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ ഇനിയും പറയേണ്ടതില്ല. പാസാക്കുന്നത് സമ്പൂര്‍ണ ബജറ്റ് തന്നെയാകും. സര്‍ക്കാര്‍ എടുക്കുന്ന വായ്പകളില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ടതില്ലെന്നും തുടര്‍ ഭരണം ലക്ഷ്യമിട്ട് തന്നെയാണ് ബജറ്റെന്നും ധനമന്ത്രി പറഞ്ഞു. ജനുവരി 15 നാണ് നിയമസഭയില്‍ ഈ സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

കോഴിക്കോട്ടെ ജൂവലറിയിൽനിന്ന് സ്വർണം കവർന്ന് മുങ്ങി; ബിഹാർ സ്വദേശി നേപ്പാൾ അതിർത്തിയിൽ പിടിയിൽ

പേരാമ്പ്ര (കോഴിക്കോട്): ചെറുവണ്ണൂരിലെ ജൂവലറിയില്‍നിന്ന് സ്വര്‍ണവും വെള്ളിയും കവര്‍ച്ചചെയ്ത കേസില്‍ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് മിനാറുല്‍ ഹഖിനെ (24)യാണ് മേപ്പയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പയ്യോളി കോടതി ഇയാളെ...

Popular this week