28.7 C
Kottayam
Saturday, September 28, 2024

എനിക്കെതിരെ പോരാടൂ, എന്റെ കുടുംബത്തിനെതിരെയല്ല: ഭാര്യയെ വിമാനത്താവളത്തില്‍ തടഞ്ഞതില്‍ മോദിയ്‌ക്കെതിരെ അഭിഷേക് ബാനര്‍ജി

Must read

കൊല്‍ക്കൊത്ത:ഭാര്യയെയും മകളെയും കൊല്‍ക്കത്ത വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി. കഴിഞ്ഞ ദിവസമാണ് ദുബായിലേക്കുളള യാത്രമധ്യേ അഭിഷേകിന്റെ ഭാര്യ റുജിറ നരുല ബാനര്‍ജിയെയും മക്കളെയും കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തടഞ്ഞത്. 

‘ഞാന്‍ മോദിയോട് തുറന്ന് പറയുകയാണ്. രാഷ്ട്രീയപരമായി നിങ്ങളുടെ പോരാട്ടം എനിക്കെതിരെയാണ്, എന്റെ ഭാര്യക്കും 9 വയസ്സുള്ള മകള്‍ക്കും 3 വയസ്സുള്ള മകനുമെതിരെയല്ല. രാഷ്ട്രീയമായി എന്നോട് പോരാടൂ. ഇങ്ങനെ ചെയ്താല്‍ ഞാന്‍ തല കുനിക്കും എന്നാണ് നിങ്ങള്‍ വിചാരിച്ചിരിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി’ സംഭവത്തോട് പ്രതികരിച്ച് കൊണ്ട് അഭിഷേക് ബാനര്‍ജി പറഞ്ഞു.

‘നീരവ് മോദിയെയും മെഹുല്‍ ചോക്സിയെയും പോലുളളവര്‍ പാവപ്പെട്ടവരില്‍ നിന്ന് പണം പിടിച്ചെടുത്തു. എന്നാല്‍ ഇഡിക്കും സിബിഐക്കും അവര്‍ക്കെതിരെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പ്രതിപക്ഷത്തെ ദ്രോഹിക്കാന്‍ മാത്രമാണ് അവരെ ഉപയോഗിക്കുന്നത്. അദാനി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെയും പണമെടുക്കുന്നു. ഇതില്‍ നിങ്ങള്‍ എന്തെങ്കിലും അന്വേഷണം കാണുന്നുണ്ടോ?’ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ലക്ഷ്യമിട്ട് അദ്ദേഹം ചോദിച്ചു. 

ബംഗാള്‍ കല്‍ക്കരി കുംഭകോണത്തെക്കുറിച്ച് സംസാരിക്കവെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ‘അറസ്റ്റ് ചെയ്യേണ്ടത് അമിത് ഷായാണ്, കല്‍ക്കരിപ്പാടങ്ങള്‍ സംരക്ഷിക്കുന്നത് കേന്ദ്ര വ്യവസായ സുരക്ഷാ സേനയാണ്.  ബിഎസ്എഫ് അതിര്‍ത്തി കാക്കുന്നവരാണ്. ബിഎസ്എഫ് കമാന്‍ഡറായ സതീഷ് കുമാറിനെ സിബിഐ അറസ്റ്റ് ചെയ്തു. അത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. അത് ഷായിലേക്കും മോദിയിലേക്കും നീങ്ങുന്നുവെന്ന് പറഞ്ഞാല്‍ നിങ്ങള്‍ അതിനെക്കുറിച്ച് സംസാരിക്കുമോ?’ അഭിഷേക് ചോദിച്ചു. 

ബംഗാള്‍ കല്‍ക്കരി കള്ളക്കടത്ത് അഴിമതിയുമായി ബന്ധപ്പെട്ടാണ് റുജിറ നരുല ബാനര്‍ജിയെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ തടഞ്ഞത്. ദുബായിലേക്ക് പോകാനായാണ് ഇവര്‍ എത്തിയത്. രണ്ട് കുട്ടികളുമായി കൊല്‍ക്കത്ത വിമാനത്താവളത്തിലെത്തിയ റുജിറയെ എമിഗ്രേഷന്‍ വിഭാഗം തടയുകയും രാവിലെ ഏഴ് മണിക്കുളള വിമാനത്തില്‍ കയറാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രണ്ട് ദിവസത്തിന് ശേഷം റുജിറയെ ചോദ്യം ചെയ്യലിനായി വിളിച്ചു.

ലീപ്സ് ആന്‍ഡ് ബൗണ്ട് പ്രൈവറ്റ് ലിമിറ്റഡ്, ലീപ്സ് ആന്‍ഡ് ബൗണ്ട് മാനേജ്മെന്റ് സര്‍വീസസ് എല്‍എല്‍പി എന്നീ രണ്ട് കമ്പനികള്‍ക്ക് അഭിഷേക് ബാനര്‍ജിയുമായും കുടുംബവുമായും ബന്ധമുണ്ടെന്നാണ് ഇഡി ആരോപിക്കുന്നത്. കല്‍ക്കരി കള്ളക്കടത്ത് കേസില്‍ അന്വേഷണം നേരിടുന്ന പ്രതികള്‍ മുഖേന ഈ സ്ഥാപനങ്ങള്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ നിന്ന് 4.37 കോടി രൂപ ഫണ്ട് കൈപ്പറ്റിയതായി ഇഡി അവകാശപ്പെട്ടു.

അഭിഷേക് ബാനര്‍ജിയുടെ പിതാവ് അമിത് ബാനര്‍ജി ലീപ്സ് ആന്‍ഡ് ബൗണ്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍മാരില്‍ ഒരാളാണ്. ഭാര്യ റുജിറ ബാനര്‍ജി പിതാവിനൊപ്പം ലീപ് ആന്‍ഡ് ബൗണ്ട് മാനേജ്മെന്റ് സര്‍വീസസ് ലിമിറ്റഡിന്റെ ഡയറക്ടറാണ്.

അതേസമയം യാത്രയുടെ വിശദാംശങ്ങളും ടിക്കറ്റുകളുടെ പകര്‍പ്പും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇഡിയ്ക്ക് നല്‍കിയിരുന്നതായി റുജിറയുടെ അഭിഭാഷകന്‍ പറഞ്ഞു. ‘അഭിഷേക് ബാനര്‍ജിയുടെ ഭാര്യ റുജിറ ബാനര്‍ജി തന്റെ കുട്ടികളുമായി ജൂണ്‍ 5 മുതല്‍ ജൂണ്‍ 13 വരെ നടത്താനിരിക്കുന്ന ദുബയ് സന്ദര്‍ശനത്തെക്കുറിച്ച് ഇമെയില്‍ വഴി ഇഡിയെ അറിയിച്ചു.  എന്നാല്‍ ഇഡിയില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല’ അഭിഭാഷകന്‍ പറഞ്ഞു.

ഇത് സുപ്രീം കോടതിയുടെ ഉത്തരവുകളുടെ കടുത്ത ലംഘനമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ‘പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോടൊപ്പം അവരെ ഇമിഗ്രേഷനില്‍ തടഞ്ഞുനിര്‍ത്തുകയും വിദേശത്തേക്ക് പോകാനാകില്ലെന്ന് അറിയിക്കുകയും ചെയ്തു. ജൂണ്‍ 8 ന് കൊല്‍ക്കത്തയിലെ ഇഡി ഓഫീസില്‍ ഹാജരാകണമെന്ന സമന്‍സിന്റെ പകര്‍പ്പും അവര്‍ക്ക്  നല്‍കി. ഇത് സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമായതിനാല്‍ ഞങ്ങള്‍ കോടതിയിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം റുജിറയ്ക്കെതിരെ പുറപ്പെടുവിച്ച ലുക്ക് ഔട്ട് സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് റുജിറയെ തടഞ്ഞതെന്നാണ് ഇഡി വൃത്തങ്ങള്‍ പറയുന്നത്

തൃണമൂൽ കോൺഗ്രസിന്റെ ദേശീയ ജനറൽ സെക്രട്ടറിയും പാർട്ടി ലോക്‌സഭാംഗവുമായ അഭിഷേക് ബാനർജിയുടെ ഭാര്യ റുജിറ നരുല ബാനർജിയെ വിമാനത്തിൽ തടഞ്ഞുവെച്ചു. ദുബായിലേക്കുള്ള യാത്രക്കിടെ  കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇവരെ ഇഡി തടഞ്ഞു വെച്ചത്. ബംഗാൾ കൽക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനായാണ് റുജിറയെ തടഞ്ഞുവെച്ചത്. 

രണ്ട് ദിവസത്തിന് ശേഷം ചോദ്യം ചെയ്യലിനായി ഹാജരാകാൻ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രക്കായി വിമാനത്താവളത്തിലെത്തിയ റുജിറയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുനിർത്തി ബോർഡിംഗ് നിഷേധിക്കുകയായിരുന്നു. ഇഡി വൃത്തങ്ങൾ പറയുന്നതനുസരിച്ച്, റുജിറയ്‌ക്കെതിരെ പുറപ്പെടുവിച്ച ലുക്ക് ഔട്ട് സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് റുജിറയെ തടഞ്ഞത്.

ലീപ്‌സ് ആൻഡ് ബൗണ്ട് പ്രൈവറ്റ് ലിമിറ്റഡ്, ലീപ്‌സ് ആൻഡ് ബൗണ്ട് മാനേജ്‌മെന്റ് സർവീസസ് എൽഎൽപി എന്നീ രണ്ട് കമ്പനികൾ അഭിഷേക് ബാനർജിയുമായും കുടുംബവുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇഡി അവകാശപ്പെടുന്നു. കൽക്കരി കള്ളക്കടത്ത് കേസിൽ അന്വേഷണം നേരിടുന്ന പ്രതികൾ മുഖേന ഈ സ്ഥാപനങ്ങൾ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്ന് 4.37 കോടി രൂപ സംരക്ഷണ ഫണ്ട് കൈപ്പറ്റിയെന്നാണ് ഇഡി അവകാശപ്പെടുന്നത്. അഭിഷേക് ബാനർജിയുടെ പിതാവ് അമിത് ബാനർജി ലീപ്‌സ് ആൻഡ് ബൗണ്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർമാരിൽ ഒരാളാണ്. ഭാര്യ റുജിറ ബാനർജി പിതാവിനൊപ്പം ലീപ് ആൻഡ് ബൗണ്ട് മാനേജ്‌മെന്റ് സർവീസസ് ലിമിറ്റഡിന്റെ ഡയറക്ടറാണ്.

“പ്രാദേശിക തലത്തിലുള്ള സിൻഡിക്കേറ്റ് പ്രശ്നങ്ങൾ” ഒഴിവാക്കാൻ ശ്രമിക്കുന്ന ബിസിനസ്സ് ഉടമകളിൽ നിന്ന് രണ്ട് കമ്പനികളും ഫണ്ട് സ്വീകരിക്കുന്നുണ്ടെന്ന് അധികൃതർ ഇന്ത്യ ടുഡേയോട് പറഞ്ഞു.

കോടിക്കണക്കിന് രൂപയുടെ കൽക്കരി തട്ടിപ്പ് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് റുജിറ ബാനർജിയെ കേന്ദ്ര ഏജൻസികൾ നേരത്തെ ചോദ്യം ചെയ്തിരുന്നു. 2020ൽ കൽക്കരി അഴിമതിക്കേസിൽ സിബിഐ സമർപ്പിച്ച എഫ്‌ഐആറുമായി ബന്ധപ്പെട്ടാണ് അന്വേഷണം.

പശ്ചിമ ബംഗാളിലെ അസൻസോളിനടുത്തുള്ള കുനുസ്‌റ്റോറിയ, കജോറ പ്രദേശങ്ങളിലെ ഈസ്റ്റേൺ കോൾഫീൽഡ്‌സിലെ പാട്ടത്തിനെടുത്ത ഖനികളിൽ അനധികൃത കൽക്കരി ഖനനം നടത്തിയെന്നാണ് ആരോപണം. 1,300 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകളിലേക്കാണ് അന്വേഷണത്തിൽ സൂചന ലഭിച്ചിരിക്കുന്നത്, ഇതിൽ ഭൂരിഭാഗവും നിരവധി പ്രമുഖ വ്യക്തികളിലേക്ക് പോയി. ഇവരുടെ വിദേശ ബാങ്ക് അക്കൗണ്ടുകളിൽ ഹവാല വഴി പണം നിക്ഷേപിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

സാരി ഗേളിന്റെ’ പിറന്നാൾ ആഘോഷമാക്കി രാം ഗോപാൽ വർമയും സംഘവും -വീഡിയോ

മലയാളി മോഡലും പുതുമുഖ നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. അദ്ദേഹം അവതരിപ്പിക്കുന്ന 'സാരി' എന്ന ചിത്രത്തിലെ നായിക കൂടിയാണ് ആരാധ്യ. ചിത്രത്തിലെ അണിയറപ്രവർത്തകരുടെ സാന്നിധ്യത്തിൽ കേക്ക്...

Popular this week