27.5 C
Kottayam
Sunday, June 7, 2026

വെള്ളച്ചാട്ടത്തിൽ നിന്ന് അതി മനോഹര ഫോട്ടോഷൂട്ടുമായി ഗോൾഡ് നായിക ദീപ്തി സതി

Must read

കൊച്ചി:സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ് നടി ദീപ്തി സതി . തന്റെ ആരാധകർക്കായി നിരവധി ഫോട്ടോ ഷൂട്ട് ചിത്രങ്ങളും വീഡിയോകളുമാണ് താരം സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെക്കാറുള്ളത്. ദീപ്തിയുടെ പോസ്റ്റുകൾക്കെല്ലാം വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. മോഡൽ കൂടിയായ ദീപ്തി മിക്കപ്പോഴും ഗ്ലാമറസായാണ് ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുള്ളത്.

പതിവ് പോലെ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് ദീപ്തി. വെള്ളച്ചാട്ടത്തിന് കീഴിൽ അതീവ ഗ്ലാമറസായി നിൽക്കുന്ന താരത്തെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. റോസ് കളർ സ്ലീവ് ലെസ് ഗൗൺ ധരിച്ച് സ്‌റ്റൈലിഷ് ആയാണ് താരം എത്തിയിരിക്കുന്നത്.

മെൽറ്റിംഗ് എന്ന ക്യാപ്ഷനോടെയാണ് താരം ഈ വീഡിയോ പോസ്റ്റ് ചെയ്തത്. വയനാട്ടിലെ വാഗൻസ റിസോർട്ടിൽ നിന്നുമാണ് താരത്തിന്റെ ഈ വീഡിയോ പകർത്തിയത്. വീഡിയോ എടുത്തിരിക്കുന്നത് വിഷ്ണു സന്തോഷ് ആണ്. എഡിറ്റ് ചെയ്തത് സൂരജ് ആണ്. സ്റ്റൈലിംഗ് നിർവഹിച്ചത് ജോബിന വിൻസെന്റ് ആണ്. ബി സ്റ്റുഡിയോ ബ്രാൻഡിന്റേതാണ് വേഷം. ഹോട്ട് എന്നാണ് ആരാധകർ വീഡിയോയ്ക്ക് താഴെ നൽകിയിരിക്കുന്ന കമന്റുകൾ .

നീന എന്ന ചിത്രത്തിലൂടെ 2015 മുതൽക്ക് അഭിനയ രംഗത്ത് സജീവമായ ദീപ്തി ആദ്യ ചിത്രത്തിന് ശേഷം പുള്ളിക്കാരൻ സ്റ്റാറാ, സോളോ , ലവകുശ, ഡ്രൈവിംഗ് ലൈസൻസ് , ലളിതം സുന്ദരം, ഇൻ, പത്തൊമ്പതാം നൂറ്റാണ്ട് , ഒറ്റ്, ഗോർഡ് തുടങ്ങി ചിത്രങ്ങളിൽ അഭിനയിച്ചു. പൃഥിരാജിനൊപ്പം അഭിനയിച്ച ഗോൾഡ് ആണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം . ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ ആയിരുന്നു ദീപ്തി പ്രത്യക്ഷപ്പെട്ടത്.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

അമേരിക്കയിൽ ഇന്ത്യ യുവാവിനെ വെടിവെച്ചു കൊന്നു, പീത്‍സ ഡെലിവറിക്കായി വിളിച്ചു വരുത്തിയ ശേഷം കൊലപാതകം

വാഷിങ്ടൻ:യുഎസില്‍ പീത്‍സ ഡെലിവറി ബോയി ആയി ജോലിചെയ്തിരുന്ന ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു. അന്‍ഷുല്‍ കുന്‍ചയാണ് (28) നോര്‍ത്ത് ഫിലാഡല്‍ഫിയയില്‍ വച്ച് കൊല്ലപ്പെട്ടത്. തെലങ്കാന സ്വദേശിയായ യുവാവ് പഠനത്തിനായാണ് യുഎസിലെത്തിയത്.  ഒഴിവുസമയങ്ങളില്‍ പീത്‍സ ഡെലിവര്‍ ചെയ്തായിരുന്നു...

ഭാര്യയെ കൊല്ലാൻ 19-കാരന് ക്വട്ടേഷൻ: അഗതിമന്ദിരത്തിലെ അന്തേവാസിയും സുഹൃത്തും അറസ്റ്റിൽ

ചേർപ്പ്: അഗതിമന്ദിരത്തിൽ കഴിയുന്ന അന്തേവാസി ഭാര്യയെ കൊല്ലാൻ സഹവാസിയായ പത്തൊമ്പതുകാരന് ക്വട്ടേഷൻ നൽകി. സംഭവത്തിൽ ഭർത്താവും സഹവാസിയും അറസ്റ്റിൽ. അരയ്ക്ക് താഴെ തളർന്ന നിലയിലുള്ള ഭർത്താവിനെ അഗതിമന്ദിരത്തിൽനിന്നാണ് പിടികൂടിയത്. ചേർപ്പ് തണ്ടാശ്ശേരി ഷിബു...

തൃണമൂലിലെ പ്രതിസന്ധി പാർലമെന്റിലും പ്രതിഫലിക്കും; മമതയ്ക്ക് മുന്നറിയിപ്പുമായി എംപി സുഖേന്ദു ശേഖർ റേ, പാർട്ടി തകർച്ചയിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നിലവിൽ നേരിടുന്ന അതീവ കടുത്ത ആഭ്യന്തര പ്രതിസന്ധിക്ക് പിന്നാലെ രാജ്യസഭയിലും ലോക്സഭയിലും വൈകാതെ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചേക്കുമെന്ന കടുത്ത സൂചനകൾ പുറത്ത്. തൃണമൂൽ...

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; രണ്ട് ഇറാനിയൻ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് അമേരിക്ക, നയതന്ത്ര ചർച്ചകളുമായി പാകിസ്താൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ...

Popular this week