24.2 C
Kottayam
Saturday, June 6, 2026

എല്ലാ തരം ശരീരങ്ങളും സൗന്ദര്യമുള്ളവയാണ്! പ്രായമേറുമ്പോഴും അല്ലാത്തപ്പോഴും! ഏജ് ഇൻ റിവേഴ്സ് ഗിയർ… നീണ്ട പൊരുതലിലൂടെ ആ സ്ത്രീ നേടിയെടുത്ത സ്പേസിനെ അംഗീകരിച്ചേ തീരൂ

Must read

കൊച്ചി:മഞ്ജു വിന്റെ പുത്തൻ ലുക്കിലുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. മഞ്ജുവിന്റെ ജീവിത വിജയവും ഹൃദ്യമായ പുഞ്ചിരിയും സോഷ്യല്‍ മീഡിയ ആഘോഷിക്കുമ്പോള്‍ ശ്രദ്ധേയമായ കുറിപ്പ് പങ്കുവെക്കുകയാണ് ആര്‍ദ്ര.

സ്ത്രീശരീരത്തിന്മേല്‍ സൂമൂഹം ചാര്‍ത്തിക്കൊടുക്കുന്ന സൗന്ദര്യ സങ്കല്പങ്ങളും അതിന്റെ അളവുകോലുകളും തന്നെയാണ് ഇപ്പോള്‍ സംഭവിക്കുന്നതെന്ന് ആര്‍ദ്ര കുറിക്കുന്നു. നീണ്ട പൊരുതലിലൂടെ മഞ്ജുവിലെ സ്ത്രീ നേടിയെടുത്ത സ്‌പേസിനെ അംഗീകരിച്ചു കൊണ്ടു തന്നെയാണ് ആര്‍ദ്രയുടെ വേറിട്ട കുറിപ്പ്.

കുറിപ്പിന്റെ പൂർണ്ണരൂപം

മഞ്ജു വാര്യരുടെ ഫോട്ടോ ഫീഡിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. ‘ ഏജ് ഇൻ റിവേഴ്സ് ഗിയർ’ പുരുഷ സൂപ്പർതാരങ്ങൾക്കു മാത്രം ചാർത്തിക്കൊടുക്കുന്ന രീതിയിൽ മാറ്റം കണ്ടതിൽ സന്തോഷം തോന്നി. നീണ്ട പൊരുതലിലൂടെ ആ സ്ത്രീ നേടിയെടുത്ത സ്പേസിനെ അംഗീകരിച്ചേ തീരൂ.

- Advertisement -

എന്നാൽ , ഇവിയെല്ലാം വീണ്ടും വീണ്ടും ഊട്ടിയുറപ്പിക്കപ്പെടുന്നത് സ്ത്രീശരീരത്തിന്മേൽ സൂമൂഹം ചാർത്തിക്കൊടുക്കുന്ന സൗന്ദര്യ സങ്കല്പങ്ങളും അതിന്റെ അളവുകോലുകളും തന്നെയാണ്. അതിനോടു ചേർന്നു പോകാൻ കഴിയുന്നതിന് ചെറിയ തോതിലുള്ള പ്രിവിലേജുകളെങ്കിലും ഉണ്ടായിരിക്കണം. (ജെന്റർ പ്രിവിലേജ് മാറ്റി നിർത്തിയാൽ ജാതി, വർഗ്ഗ, വർണ്ണ പ്രിവിലേജില്ലായ്മകൾ പുരുഷന്മാരേയും ബാധിക്കും ,തീർച്ച. )

- Advertisement -

വളരെ ചെറുപ്പം തോന്നിപ്പിക്കുന്ന , ചുറുചുറുക്കുള്ള പുരുഷന്മാരേയും , മുപ്പതുകളിലേ പ്രായം ബാധിച്ച അവരുടെ ഭാര്യമാരേയും ഞാൻ കണ്ടിട്ടുണ്ട്. കല്യാണം കഴിയും വരെ ശരീരത്തിൽ ചെറുപ്പം നിലനിർത്തിയിരുന്ന പല സ്ത്രീകൾക്കും പിന്നീട് ചെറുപ്പത്തിൽ തന്നെ പ്രായം ബാധിച്ചതായി തോന്നിയിട്ടുണ്ട്. പ്രസവത്തോടെ/ തുടർച്ചയായ പ്രസവങ്ങളോടെ ഇടിഞ്ഞു തൂങ്ങുന്ന ശരീരം കണ്ട് വിഷമിക്കാൻ നേരം കിട്ടുന്ന സ്ത്രീകൾ തന്നെ കുറവായിരിക്കും.

ശരീരത്തിന്റെ നിറത്തിന്റെ പേരിൽ സൗന്ദര്യാഘോഷങ്ങളിൽ നിന്നു തന്നെ മാറ്റി നിർത്തപ്പെട്ട സ്ത്രീകളുണ്ടായിരിക്കും, ഏജ് എത്രത്തോളം റിവേഴ്സ് ഗിയറിലാണെങ്കിലും.
ദാരിദ്ര്യവും , പട്ടിണിയും , അതിൽ നിന്ന് രക്ഷപ്പെടാനുള്ള പെടാപ്പാടുകളും മാത്രം ജീവിതത്തിലുള്ള സ്ത്രീകൾ ഉണ്ട് .

PCOD പോലുള്ള മെഡിക്കൽ കണ്ടീഷനുകൾ കാരണം ശരീരഭാരം കൂടുന്ന സ്ത്രീകളുണ്ട്. മെനോപോസിന്റേയും യൂട്രസ് റിമൂവൽ സർജറികളുടേയും ഭാഗമായി ശരീരഘടനയിൽ മാറ്റം വരുന്ന സ്ത്രീകളുണ്ട്.

- Advertisement -

നമ്മൾ ‘ഡിസേബിൾഡ് ‘ കാറ്റഗറിയിൽ പെടുത്തിയ ശരീരങ്ങളുമുണ്ട്. അതുകൊണ്ടു തന്നെ, ഒരുപാട് പ്രിവിലേജുകളുടെ സംഗമമാണ് ഈ ‘ഏജ് ഇൻ റിവേഴ്സ് ഗിയർ ‘ ആഘോഷങ്ങളിൽ എനിക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത്.

സ്ത്രീ ശരീരങ്ങളുടെ അളവഴകുകളുടെ ആഘോഷത്തിൽ പ്രത്യേകിച്ചും (മഞ്ജു വാര്യരുടെ ഫോട്ടോ ഇട്ടവരെല്ലാം ഇത്തരമൊരാഘോഷമാണ് നടത്തുന്നതെന്ന് ആധികാരികമായി പറയാൻ എനിക്ക് കഴിയില്ല). ഇത്രയെ പറയാനുള്ളൂ, ; എല്ലാ തരം ശരീരങ്ങളും സൗന്ദര്യമുള്ളവ തന്നെയാണ്. പ്രായമേറുമ്പോഴും അല്ലാത്തപ്പോഴും 😊

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week