യാത്രക്കാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍; പെണ്‍കുട്ടി രക്ഷപ്പെട്ടത് ഓടിക്കൊണ്ടിരുന്ന ഓട്ടോ റിക്ഷയില്‍ നിന്ന് ചാടി അടുത്ത വീട്ടില്‍ കയറി

മലപ്പുറം: യാത്രക്കാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കാവനൂര്‍ തവരാപറമ്പ് മൂര്‍പന്‍തൊടി ശിഹാബിനെയാണ് അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. ഒട്ടോറിക്ഷയില്‍ വച്ച് ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ട് അടുത്ത വീട്ടില്‍ കയറിയാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്.

അരീക്കോട് സ്റ്റേഷന്‍ പരിതിയിലെ ഒരു ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരേയാണ് പീഡനശ്രമം നടന്നത്. നാല് പെണ്‍കുട്ടികള്‍ കയറിയ ഓട്ടോയില്‍ അവസാനം ഇറങ്ങേണ്ട പെണ്‍കുട്ടിയെയാണ് ഡ്രൈവര്‍ പ്രീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി തനിച്ചായതോടെ വീട്ടിലേക്ക് ഇറക്കി തരാം എന്ന് പറഞ്ഞ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഭയന്നു വിറച്ച പെണ്‍കുട്ടി ഓട്ടോയില്‍ നിന്ന് പുറത്ത് ചാടി തൊട്ടടുത്ത വീട്ടില്‍ ഓടിക്കയറുകയായിരുന്നു. ഓട്ടോയില്‍ നിന്നു ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പെണ്‍കുട്ടിക്ക് നിസാര പരിക്കേറ്റു. തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി ശിഹാബ് പിടിയിലായത്. ഓട്ടോറിക്ഷയും പോലീസ് കസ്റ്റെഡിയിലെടുത്തിട്ടുണ്ട്. മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News