അമ്മയുടെ ഒത്താശയോടെ മകളെ കട്ടിലില്‍ കെട്ടിയിട്ട് പിതാവ് രണ്ടു തവണ ബലാത്സംഗം ചെയ്തു! കാരണം വിചിത്രം

ഭോപ്പാല്‍: ലോക്ക്ഡൗണില്‍ സ്വന്തം വീട്ടില്‍ അമ്മയുടെ ഒത്താശയോടെ 18 കാരിയെ പിതാവ് രണ്ടു തവണ ബലാത്സംഗത്തിനിരയാക്കി. വിവാഹം കഴിക്കുമ്പോള്‍ ഉണ്ടാകുന്ന വേദന ഇല്ലാതാക്കാനാണ് ഇക്കാര്യം ചെയ്യുന്നത് എന്ന് പറഞ്ഞ് കെട്ടിയിട്ടായിരുന്നു ബലാത്സംഗം. സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു.മാര്‍ച്ച് 26 ന് ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു ആദ്യ ബലാത്സംഗം. അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ പിന്നിലൂടെ വന്ന് പിതാവ് കെട്ടിപ്പിടിച്ചു. അതിന് ശേഷം വലിച്ചു കൊണ്ട് മുറിയിലേക്ക് പോയി. അവിടെ കയ്യും കാലും കട്ടിലിനോട് ചേര്‍ത്ത് കെട്ടിയ ശേഷമായിരുന്നു കുറ്റകൃത്യം നടത്തിയത്.

പെണ്‍കുട്ടിയുടെ ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ മാതാവ് തുണി വായില്‍ തിരുകിക്കയറ്റി സഹായിച്ചു. അതിന് ശേഷം ഭര്‍ത്താവ് മകളെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നതിന് സാക്ഷിയായി നിന്നു. വിവാഹത്തിന് ശേഷം ലൈംഗികതയില്‍ ഏര്‍പ്പെടുമ്പോള്‍ വേദനിക്കാതിരിക്കാനാണ് ഇങ്ങിനെ ചെയ്യുന്നതെന്നായിരുന്നു തന്റെ പ്രവര്‍ത്തിക്ക് പിതാവ് മകളോട് പറഞ്ഞ ന്യായീകരണം.

സംഭവത്തിന് ശേഷം വിവരം പുറത്തു പോകാതിരിക്കാനും പോലീസിന്റെ പക്കല്‍ ചെല്ലാതിരിക്കാനും മകളെ മാതാപിതാക്കള്‍ മുറിയില്‍ പൂട്ടിയിട്ടു. എന്നിരുന്നാലും ഏപ്രില്‍ 10 ന് പെണ്‍കുട്ടി വീട്ടില്‍ നിന്നും രക്ഷപ്പെട്ടോടി. പിതൃസഹോദരിയുടെ വീട്ടിലായിരുന്നു എത്തിയത്. എന്നാല്‍ പെണ്‍കുട്ടി എവിടെയാണെന്ന് കണ്ടെത്തിയ പിതാവ് അവിടെ നിന്നും വീണ്ടും വീട്ടിലേക്ക് കൊണ്ടുവരികയും പഴയപടി വീണ്ടും ബലാത്സംഗം ആവര്‍ത്തിക്കുകയും ചെയ്തു. സംഭവം ഒടുവില്‍ പുറത്തറിഞ്ഞത് സഹോദരിയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു.

പെണ്‍കുട്ടിയുടെ ചേച്ചി ടോള്‍ഫ്രീ നമ്പറായ 1098 ല്‍ വിളിച്ച് എല്ലാ വിവരങ്ങളും പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് പോലീസ് എത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുക ആയിരുന്നു. പോലീസ് പെണ്‍കുട്ടിയെ മോചിപ്പിക്കുമ്പോള്‍ കവളില്‍ കടിയേറ്റതിനെ തുടര്‍ന്ന് വ്രണവും കൈമുട്ടില്‍ പരിക്കേറ്റ മുറിവും ഉണ്ടായിരുന്നു. മജിസ്ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ദമ്പതികളെ അറസ്റ്റും ചെയ്തിട്ടുണ്ട്. ഹൈസ്‌കൂള്‍ മുതല്‍ തന്നെ പിതാവ് ബലാത്സംഗം ചെയ്യുന്നുണ്ടെന്നും സഹോദരിയെയും ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്യുമായിരുന്നു എന്നാണ് യുവതി പോലീസിനോട് പറഞ്ഞത്.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മറ്റൊരു കഥയാണ് പറയുന്നതെന്ന് പോലീസ് മൊറേനയിലെ എസ്പി ആസിത് യാദവ് പറയുന്നു. മകളുടെ ആരോപണങ്ങള്‍ തള്ളിയ മാതാപിതാക്കള്‍ ഇഷ്ടപ്പെട്ട യുവാവിനെ വിവാഹം കഴിക്കാന്‍ തടസ്സം നിന്നതിന് മകള്‍ കള്ളക്കഥ മെനഞ്ഞതാണെന്നാണ് ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News