താഴത്തങ്ങാടി കൊലപാതകം; പ്രതി ബിലാല്‍ ഉപേക്ഷിച്ച മൊബൈല്‍ ഫോണുകളും കത്തിയും അടക്കമുള്ള വസ്തുക്കള്‍ കണ്ടെത്തി

കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയായ ഷീബയെ കൊലപ്പെടുത്തിയ ശേഷം പ്രതി മുഹമ്മദ് ബിലാല്‍ ഉപേക്ഷിച്ച മൊബൈല്‍ ഫോണുകളും കത്തി അടക്കമുള്ള വസ്തുക്കളും കണ്ടെടുത്തു. തണ്ണീര്‍മുക്കം ബണ്ടിന് സമീപത്ത് നിന്നാണ് ഇവ കെണ്ടത്തിയത്. കൃത്യം നിര്‍വഹിച്ചത് ബിലാല്‍ ഒറ്റക്കാണെന്നും പോലീസ് വ്യക്തമാക്കി.

കൊലപാതക ശേഷം ഷീബയുടെ വീട്ടില്‍ നിന്നും പ്രതി കൈക്കലാക്കിയ മൊബൈല്‍ ഫോണ്‍ അടക്കമുള്ള വസ്തുക്കളാണ് അന്വേഷണം സംഘം കണ്ടെടുത്തത്. മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ ആയിരുന്നു പരിശോധന. അന്വേഷണം വഴിതെറ്റിക്കാന്‍ ആണ് മൊബൈല്‍ ഫോണുകള്‍ വേമ്പനാട്ടുകായലില്‍ പ്രതി ഉപേക്ഷിച്ചത്. കൃത്യത്തിന് ഇടയില്‍ ഷീബയേയും ഭര്‍ത്താവ് സാലിയും വൈദ്യുതാഘാതം ഏല്‍പ്പിച്ച വയറും കൊലപ്പെടുത്താത്തിനായി ഉപയോഗിച്ച കത്തിയും കത്രികയും തെളിവെടുപ്പിനിടെ കണ്ടെടുത്തു. കുറ്റ കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും പോലീസ് വ്യക്തമാക്കി.

കൊലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെട്ട കാര്‍ ആലപ്പുഴയില്‍ നിന്നും ലഭിച്ചിരുന്നു. ഒപ്പം ബിലാല്‍ കൈക്കലാക്കിയ 28 പവന്‍ എറണാകുളത്തു നിന്നും കഴിഞ്ഞ ദിവസം കണ്ടെടുത്തു. കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News