കൊല്ലം: അഞ്ചലില്‍ 10 വയസുകാരിക്ക് നേരെ പിതാവിന്റെ ലൈംഗിക അതിക്രമം. കൊല്ലം ഏറം സ്വദേശിയായ പിതാവിന് നേരെയാണ് കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി മാതാവ് ജോലിക്ക് പോകുന്ന അവസരത്തിലാണ് പിതാവ് മകളെ പീഡിപ്പിച്ചിരുന്നത്.
ഒടുവില്‍ സഹിക്കവയ്യാതെ കുട്ടി മാതാവിനോട് പരാതി പറയുകയായിരുന്നു. ഇതേ തുടര്‍ന്ന് മാതാവ് അഞ്ചല്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് കുട്ടിയുടെ മൊഴി എടുത്ത പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയശേഷം മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി.
അതേസമയം സംഭവം പുറംലോകം അറിഞ്ഞതോടെ പ്രതി ഒളിവിലാണ്. എന്നാല്‍ ഇയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി അഞ്ചല്‍ സി ഐ എല്‍ അനില്‍ കുമാര്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News