FeaturedKeralaNews

ആശങ്ക…! സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴ: ആശങ്ക ഉയര്‍ത്തി സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ ജില്ലയിലെ കൈനകരിയില്‍ ചത്ത താറാവ് ഉള്‍പ്പടെയുള്ള 500 ഓളം പക്ഷികള്‍ക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

ഇവിടെ നിന്നു ശേഖരിച്ച പരിശോധനഫലം ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയില്‍ പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബുധനാഴ്ച പ്രദേശത്ത് 12ന് കള്ളിംഗ് നടക്കും. കൈനകരിയില്‍ മാത്രം 700 താറാവ്, 1,600 കോഴി എന്നിവയെ നശിപ്പിക്കണമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker