സഹതാരത്തോടൊപ്പം നൃത്തം ചെയ്തതിന് മാനസികമായി പീഡിപ്പിച്ചു; ചിത്രയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സുഹൃത്ത്

ചെന്നൈ: നടിയും അവതാരകയുമായ ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് ഹേംനാഥിനെതിരേ ഗുരുതര ആരോപണങ്ങളുമായി സുഹൃത്ത് രംഗത്ത്. ചിത്രയെ ഹേംനാഥ് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നുവെന്നും, കുമാരന്‍ തങ്കരാജനൊപ്പം അഭിനയിക്കുന്നതില്‍ ഹേംനാഥിന് കടുത്ത എതിര്‍പ്പുണ്ടായിരുന്നതായും സുഹൃത്ത് സെയ്ദ് രോഹിത്ത് വെളിപ്പെടുത്തി.

ചിത്രയുടെ മരണത്തിന് ശേഷം ഹേംനാഥ് സുഹൃത്തിനോട് സംസാരിക്കുന്ന ഓഡിയോയും പുറത്തുവന്നിട്ടുണ്ട്. ഷൂട്ട് കഴിഞ്ഞതിന് ശേഷം ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ ചിത്രയോട് താന്‍ സഹതാരത്തോടൊപ്പം നൃത്തം ചെയ്തതിനെക്കുറിച്ച് ചോദിച്ചുവെന്നും ഇതില്‍ കുപിതയായ ചിത്ര മുറിയില്‍ കയറി വാതിലടക്കുകയായിരുന്നു എന്നും ഹേംനാഥ് പറയുന്നതാണു ഓഡിയോ.

ഡിസംബര്‍ 9നാണ് ചിത്ര നസ്രറത്ത്പേട്ടിലെ ഹോട്ടല്‍ മുറിയില്‍ തുങ്ങിമരിച്ചത്. സംഭവത്തില്‍ പ്രതിശ്രുത വരാനായി ഹേം നാഥിനെ ഡിസംബര്‍ 15 ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യപ്രേരണയടക്കമുള്ള കുറ്റങ്ങള്‍ ഹേംനാഥിനെതിരേ ചുമത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News