മൂന്നുമക്കളുമായി യുവതി തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്ന യുവാവുമായി ഒളിച്ചോടി; പോലീസ് പിടിയിലായപ്പോള്‍ ഭര്‍ത്താവിനെ വേണ്ട, കാമുകനൊപ്പം പോയാല്‍ മതിയെന്ന് ആവശ്യം

കോഴിക്കോട്: മൂന്ന് മക്കളുമായി തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്ന യുവാവിനൊപ്പം ഇതര സംസ്ഥാന തൊഴിലാളിയുടെ ഭാര്യ ഒളിച്ചോടി. താമരശ്ശേരി ചുടലമുക്കിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മധ്യപ്രദേശില്‍ നിന്നുള്ള തൊഴിലാളി റഹീമിന്റെ ഭാര്യ കാജള്‍ ആണ് മൂന്നു മക്കളുമായി തൊട്ടടുത്ത മുറയില്‍ താമസിക്കുന്ന യുപി സ്വദേശി ഹസീമിനൊപ്പം ഒളിച്ചോടിയത്.

ഭാര്യയെയും മക്കളെയും കാണാനില്ലെന്ന് കാണിച്ച് റഹീം ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കുകയും, തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയെയും കാമുകനെയും മക്കളെയും കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്നു കണ്ടെത്തുകയായിരുന്നു. സമൂഹമാധ്യമങ്ങള്‍ വഴി ഇരുവരുടെയും ചിത്രങ്ങളും പ്രചരിപ്പിക്കുകയും ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറുകയും റെയില്‍വെ സ്റ്റേഷനുകളും ബസ്റ്റാന്റുകളും കേന്ദ്രീകരിച്ച് പരിശോധന നടത്തുകയും ചെയ്തതിനൊടുവിലാണ് ഇവരെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയത്.

കാജളിനെയും മൂന്ന് മക്കളെയും കൊണ്ട് യുപിയിലേക്ക് പോകാനുള്ള ശ്രമത്തിനിടയിലാണ് റെയില്‍വെ സ്റ്റേഷനില്‍ നിന്നു പോലീസ് കണ്ടെത്തിയത്. റെയില്‍വെ സ്റ്റേഷനില്‍ നിന്നു ഹസീമിനെയും കാജളിനെയും താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ എത്തിച്ചതിന് ശേഷം കാജളിനെയും മക്കളെയും കോഴിക്കോട് വെള്ളിമാട് കുന്നിലുള്ള സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലേക്കും ഹസീമിനെ സഹോദരനൊപ്പവും പറഞ്ഞയച്ചു.

അതേസമയം, ഭര്‍ത്താവിനെ വേണ്ടെന്നും കാമുകനൊപ്പം പോകണമെന്നുമാണ് കാജള്‍ അറിയിച്ചിട്ടുള്ളത്. ഭാര്യയെ ഇനി തനിക്ക് വേണ്ടെന്നും മക്കളെ വിട്ടുനല്‍കണമെന്നും ഭര്‍ത്താവ് റഹീം വ്യക്തമാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News