ന്യൂഡൽഹി:കൂടുതൽ ഹൈവേകൾ ഉപരോധിക്കാനൊരുങ്ങി കർഷകർ. പൽവാൾ മനേസർ ഹൈവേകൾ ഉപരോധിക്കാൻ തീരുമാനം. ജനുവരി 7 ന്
ദില്ലിയിലെ നാല് അതിര്‍ത്തികളിലേക്ക് ട്രാക്റ്റർ മാർച്ച് നടത്തും.
നാളെ മുതൽ 2 ആഴ്ചത്തേക്ക് ദേശ് ജാഗ്രൻ അഭിയാൻ തുടങ്ങുമെന്നും കര്‍ഷകര്‍ അറിയിച്ചു. കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഏഴാമത്തെ ചര്‍ച്ചയും പരാജയപ്പെട്ടതോടെ നാല്പത്തിയൊന്നാം ദിവസവും സമരം തുടരുകയാണ്.
നിയമം പിൻവലിക്കില്ലെന്ന് കേന്ദ്ര സർക്കാരും പിൻവലിക്കാതെ സമരം അവസനാപ്പിക്കില്ലെന്ന് കർഷകരും നിലപാടുറപ്പിച്ചതോടെ കർഷക സമരം അനിശ്ചിതമായി തുടരുകയാണ്. തണുപ്പും മഴയും അവഗണിച്ച് നിരവധി പേരാണ് അതിർത്തികളിൽ എത്തുന്നത്.
സ്ത്രീകളുടെ നേതൃത്വത്തിൽ ട്രാക്ടർ റാലിയും നടത്താൻ കർഷകർ തീരുമാനിച്ചിട്ടുണ്ട്. അതിനിടെ, കേന്ദ്ര സർക്കാർ എല്ലാ ദിവസവും കർഷകരുമായി കൂടിക്കാഴ്ച്ച നടത്തണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് ആവശ്യപ്പെട്ടു. പ്രിതകൂല കാലാവസ്ഥയിലും സമരം ചെയ്യുന്ന കർഷകരുടെ ആവശ്യം അംഗീകരിക്കണമെന്നാണ് ഗെഹ്‍ലോട്ട് ട്വിറ്ററിൽ കുറിച്ചത്.