24 C
Kottayam
Thursday, June 4, 2026

കുട്ടികളെ പോലും വിലക്കുന്നു; നാട്ടുകാര്‍ ഒറ്റപ്പെടുത്തുന്നതായി പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിന്റെ ഉടമ

Must read

കോഴിക്കോട്: പക്ഷിപ്പനി ബാധയെ തുടര്‍ന്ന് കോഴികളെ കൊന്നൊടുക്കിയ വെസ്റ്റ് കൊടിയത്തൂരിലെ നഴ്സറി ഉടമയെ നാട്ടുകാര്‍ ഒറ്റപ്പെടുത്തുന്നുവെന്ന് പരാതി. പുതിയോട്ടില്‍ മജീദിനെയും കുടുംബത്തിനെയുമാണ് നാട്ടുകാര്‍ ഒറ്റപ്പെടുത്തുന്നത്. വര്‍ഷങ്ങളായി പാല്‍ വിറ്റും കോഴിയെ വിറ്റുമെല്ലാം ഉപജീവനം നടത്തി വരികയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പാല്‍ പോലും ആരും വാങ്ങുന്നില്ലെന്ന് അദ്ദേഹം പറയുന്നു.

കുട്ടികളെ പോലും മറ്റ് വീടുകളില്‍ കയറുന്നതിന് ആളുകള്‍ വിലക്കുകയാണെന്ന് മജീദ് പറയുന്നു. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി നല്ല രീതിയില്‍ ഫാം നടത്തി കൊണ്ട് പോവുകയായിരുന്നു മജീദും സെറീനയും. ജില്ലയുടെ മിക്കയിടങ്ങളിലേക്കും ഇവിടെ നിന്നു കോഴികളെ കയറ്റി അയക്കാറുണ്ടായിരുന്നു. പക്ഷേ ഇങ്ങനെയൊരു സംഭവം ഇതു വരെയുണ്ടായിട്ടില്ല. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടമാണ് ഇപ്പോഴുണ്ടായിട്ടുള്ളത്. പാല്‍ വില്‍പ്പനകൂടി നിന്നതോടെ ജീവിതം വഴിമുട്ടിയിരിക്കുകയാണെന്ന് മജീദ് പറയുന്നു.

മജീദിന്റെ വീട്ടിലെ കോഴികള്‍ ചത്തു തുടങ്ങിട്ട് ഒരാഴ്ട പിന്നിട്ടു. യാതൊരു ലക്ഷണവുമില്ലാതെ ചത്ത് വീഴുകയായിരുന്നു. നിലവില്‍ 2000 ഓളം കോഴികളാണ് മജീദിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള എഗ്ഗര്‍ നഴ്‌സറിയില്‍ നിന്ന് ചത്തത്. ശേഷിക്കുന്ന 150 ഓളം കോഴികളെ ഇന്ന് കൊന്നൊടുക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week