30.6 C
Kottayam
Tuesday, May 14, 2024

കൊവിഡ് ബാധിതനോട് അവഗണന; ഇടുക്കിയില്‍ നിരാഹാര സമരവുമായി കുടുംബം

Must read

ഇടുക്കി: ഇടുക്കിയില്‍ കൊവിഡ് ബാധിതനോട് അവഗണയെന്ന് പരാതി. ഇതില്‍ പ്രതിഷേധിച്ച് ഇടുക്കി വണ്ടിപ്പെരിയാറില്‍ കുടുംബം തെരുവില്‍ നിരാഹാര സമരം നടത്തുകയാണ്.

വാഹനമില്ലാത്തതിനാല്‍ കൊവിഡ് ബാധിച്ച വ്യക്തിയോട് ആരും കാണാതെ തലയില്‍ മുണ്ടിട്ട് മുഖം മറച്ച് കിലോമീറ്ററുകള്‍ താണ്ടി ടൗണിലെത്താന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചെന്നാണ് ആരോപണം.

ആരോഗ്യ വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച കുടുംബത്തിനെതിരെ പരാതി നല്‍കി. ആരോഗ്യ വകുപ്പിന്റെ നടപടിക്കെതിരെ കൊവിഡ് ബാധിച്ച വ്യക്തിയുടെ കുടുംബം തെരുവില്‍ നിരാഹാരം തുടങ്ങിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week