ബാന്‍ഡ: ഭാര്യയുടെ അറുത്തെടുത്ത തലയുമായി യുവാവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഉത്തര്‍പ്രദേശിലെ ബാന്‍ഡ ജില്ലയിലാണ് സംഭവം. ഭാര്യയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന് സംശയിച്ചാണ് ഇയാള്‍ കൊലപാതകം നടത്തിയത്. നേതാനഗര്‍ സ്വദേശിയാണ് കൊലപാതകത്തിന് ശേഷം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
ചിന്നാര്‍ യാദവ് എന്നയാളാണ് ഭാര്യ വിമല (35) എന്ന സ്ത്രീയെ കൊന്നത്. കൊലപാതകത്തിന് ശേഷം കഴുത്തറുത്ത് പോലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. തുടര്‍ന്ന് കുറ്റം സമ്മതിച്ച യുവാവ് ബബേരു പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. അറുത്തെടുത്ത തലയുമായി ഇയാള്‍ പോലീസ് സ്റ്റേഷനിലേക്ക് വരുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കസ്റ്റഡിയില്‍ എടുത്തു. കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം പോസ്റ്റമോര്‍ട്ടത്തിന് അയച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News