EntertainmentNationalNews
കിടപ്പറ നേരിട്ട് തെരുവിൽ കൊണ്ടുവന്നത് പോലെ, ഒരു പഴത്തെപോലും വെറുതെ വിടില്ല; പൊട്ടിത്തെറിച്ച് സംവിധായകൻ ഭാരതി രാജ
പുത്തൻ ചിത്രത്തിനെതിരെ പൊട്ടിത്തെറിച്ച് മുതിർന്ന സംവിധായകൻ ഭാരതി രാജ രംഗത്ത്, കിടപ്പറ നേരിട്ട് തെരുവിൽ കൊണ്ടുവന്നത് പോലെ, ഒരു പഴത്തെപോലും വെറുതെ വിടില്ല എന്നാണ് സംവിധായകൻ പറയുന്നത്.
വൻ വിവാദമായ അഡല്‍റ്റ് കോമഡി ചിത്രം ഇരണ്ടാം കുത്തിനെതിരെയാണ് സംവിധായകന്‍ ഭാരതിരാജ രംഗത്തെത്തിയിരിയ്ക്കുന്നത്. ഇത്തരം സൃഷ്ടികള്‍ തമിഴ് സിനിമയില്‍ ഉണ്ടാകരുതെന്നും കിടപ്പറ നേരിട്ട് തെരുവില്‍ കൊണ്ടുവന്നത് പോലെയെന്നുംമായിരുന്നു ഭാരതിരാജയുടെ പ്രസ്താവന. സിനിമയുടെ പോസ്റ്റര്‍ കണ്ട ശേഷമായിരുന്നു രൂക്ഷ പ്രതികരണം
കേവലം ഒരു പഴത്തെ പോലും വെറുപ്പുളവാക്കുന്ന അര്‍ത്ഥത്തില്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത് ഏറെ വേദനാജനകമാണ്. അവരുടെ വീട്ടിലും സ്ത്രീകളില്ലേ, എന്തായാലും ഒരു മുതിര്‍ന്ന സിനിമാ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാനിതിനെ അപലപിക്കുന്നുവെന്നും ഭാരതി രാജ ട്വീറ്റ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News