EntertainmentKeralaNews

സൗജന്യ ടിക്കറ്റില്‍ തിയറ്ററില്‍ ആളെക്കുത്തിക്കയറ്റി മലയാള സിനിമ ‘വ്യാജ വിജയങ്ങൾ’ ആഘോഷിക്കുന്നു, സാന്ദ്രാ തോമസ് പരാതി നൽകി

കൊച്ചി : മലയാള സിനിമയിലെ വ്യാജ പ്രൊമോഷനെതിരെ ഒരു വിഭാഗം സിനിമാ നിർമാതാക്കൾതന്നെ രംഗത്ത്. ലാഭവിഹിതം പെരുപ്പിച്ചുകാട്ടാൻ ഇടനില സംഘങ്ങളെ ഉപയോഗിക്കുന്നവർക്കെതിരെ നടപടിയാവശ്യപ്പെട്ട് നിർമാതാവ് സാന്ദ്രാ തോമസ് പ്രോഡ്യൂസേഴ്സ് അസോസിയേഷന് കത്ത് നൽകി. അനാവശ്യപ്രവണതകൾക്കെതിരെ നിർമാതാക്കൾക്കടക്കം മുന്നറിയിപ്പ് നൽകുമെന്ന് സംഘടന അറിയിച്ചു.

മലയാളത്തിലിറങ്ങുന്ന ചെറുതും വലുതുമായ സിനിമകളുടെ നിർമാതാക്കളിൽ പലരും കാണികൾ കൈവിടുന്ന ഘട്ടമെത്തുമ്പോഴാണ് വ്യാജ റേറ്റിങ് ഉണ്ടാക്കുന്ന ഇടനില സംഘങ്ങളെ തേടിയെത്തുന്നത്. തിയേറ്ററുകളിലേക്ക് കാണികളെ എത്തിക്കുകയും, വ്യാജ റേറ്റിങ് ഉണ്ടാക്കുകയുമാണ് ഇവർ ചെയ്യുക. 

ഇത്തരം അനാവശ്യ പ്രവണതകൾ തടയണമെന്നാവശ്യപ്പെട്ടാണ് നിർമാതാവ് സാന്ദ്രാ തോമസ് പ്രൊഡ്യുസേഴ്സ് അസോസിയേഷന് കത്ത് നൽകിയിരിക്കുന്നത്. ഫ്രീ ടിക്കറ്റുകളിൽ നൽകി ആളെകുത്തിക്കയറ്റി വ്യാജ വിജയങ്ങൾ ആഘോഷിക്കുന്നത് സിനിമാ വ്യവസായത്തെത്തന്നെ തകർക്കുമെന്നാണ് മുന്നറിയിപ്പ്. ഇക്കാര്യം വിശദമായി പരിശോധിക്കുമെന്ന് നിർമാതാക്കളുടെ സംഘടന അറിയിച്ചു.

എന്നാൽ നിർമാതാക്കളുടെ സംഘടനയുടെ തലപ്പത്തുളള ചിലർ തന്നെയാണ് വ്യാജ പ്രൊമോഷന് മുന്നിൽ നിൽക്കുന്നതെന്നാണ് മറ്റു നിർമാതാക്കൾ പറയുന്നത്. ഇക്കാര്യം നി‍ർമാതാക്കളുടെ സംഘടനയെ പലരും മുമ്പും അറിയിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button