24.8 C
Kottayam
Thursday, June 4, 2026

‘ആശങ്ക വേണ്ട’സുനിത വില്ല്യംസിന്റെ മടക്കം ഒരുമാസത്തിന് ശേഷം;സൂചന നൽകി നാസയും ബോയിങ്ങും

Must read

വാഷിങ്ടൺ: ബഹിരാകാശ യാത്രികരായ സുനിത വില്ല്യസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് തിരിച്ചെത്താൻ ഒരുമാസത്തോളം സമയമെടുത്തേക്കുമെന്ന് സൂചന നൽകി നാസ. സ്റ്റാർലൈനറിൻ്റെ ദൈർഘ്യം 45 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടുന്നതിനെക്കുറിച്ച് യുഎസ് സ്‌പേസ് ഏജൻസി ആലോചിക്കുന്നതായി നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ചിനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രാമധ്യേ ഹീലിയം ചോർച്ചയും ത്രസ്റ്റർ പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും പ്രതിസന്ധികൾ പരിഹരിച്ച് യാത്രികരെ തിരികെ കൊണ്ടുവരാൻ ബോയിങ്ങിന്റെ സ്റ്റാർലൈനർ പര്യാപ്തമാകുമെന്ന് നാസ സൂചന നൽകി.

ഭൂമിയിലേക്ക് ഇരുവരെയും എത്തിക്കാൻ തിരക്ക് കൂട്ടുന്നില്ല. ന്യൂ മെക്‌സിക്കോയിലെ പരീക്ഷണങ്ങൾക്കാണ് ശ്രമിക്കുന്നത്. തുടർന്ന് ഡാറ്റ അവലോകനം ചെയ്താണ് ഭാവി കാര്യങ്ങൾ തീരുമാനിക്കുകയെന്നും വെള്ളിയാഴ്ച നാസ പറഞ്ഞു. സ്റ്റാർലൈനർ തിരിച്ചിറക്കിൽ പ്രക്രിയ നീണ്ടതാണ്. ലാൻഡിംഗ് തീയതി പിന്നീട് തീരുമാനിക്കുമെന്നും സ്റ്റിച്ച് പറഞ്ഞു. സ്റ്റാർലൈനറിൻ്റെ ചില ത്രസ്റ്ററുകൾ അപ്രതീക്ഷിതമായി പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ ഗ്രൗണ്ട് പരീക്ഷണം നടത്താനാണ് നാസയും ബോയിങ്ങും ഉദ്ദേശിക്കുന്നത്.

സ്റ്റാർലൈനറിൻ്റെ പ്രശ്‌നങ്ങളുടെ കാരണത്തെക്കുറിച്ച് എൻജിനീയർമാർക്ക് ഇപ്പോഴും ഉറപ്പില്ലെന്ന് ബോയിങ്ങിൻ്റെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാമിൻ്റെ വൈസ് പ്രസിഡൻ്റും പ്രോഗ്രാം മാനേജരുമായ മാർക്ക് നാപ്പിയും പറഞ്ഞു. ഗ്രൗണ്ട് ടെസ്റ്റുകൾ നടത്തി പ്രശ്നം കണ്ടെത്തി പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് നാപ്പി പറഞ്ഞു. വാഹനം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിനടുത്തെത്തിയപ്പോൾ എൻജിൻ തകരാറുകൾ കൂടാതെ ഹീലിയം ചോർച്ചകൾ കൂടി കണ്ടെത്തിയിരുന്നു.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week