ആലപ്പുഴയില്‍ കൊവിഡ് പോസിറ്റീവായ യുവാവിനെതിരെ വ്യാജ പ്രചരണം; കുടുംബത്തെ ഒറ്റപ്പെടുത്തുന്നു

ആലപ്പുഴ: ആലപ്പുഴയില്‍ കൊവിഡ് പൊസിറ്റീവായ യുവാവിനെതിരെ വ്യാജ പ്രചരണം നടത്തുന്നതായി പരാതി. യുവാവിന്റെ കുടുംബത്തെ ഒറ്റപ്പെടുത്തുകയും കടയില്‍ നിന്ന് സാധനങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്യുന്നതായാണ് പരാതി. സംഭവത്തില്‍ കുടുംബം എസ്.പിക്ക് പരാതി നല്‍കി.

മുംബൈയില്‍ നിന്ന് എത്തിയ യുവാവ് കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. എന്നാല്‍ ഇയാള്‍ മാവേലിക്കരയില്‍ വിവിധ ഇടങ്ങള്‍ സന്ദര്‍ശിച്ചുവെന്ന ഓഡിയോ ക്ലിപ്പാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇയാളുടെ ഫോട്ടോയും പ്രചരിപ്പിക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് വീട്ടിലേക്ക് ഭീഷണി പെടുത്തിയുള്ള ഫോണ്‍ കോളുകള്‍ വരുന്നുണ്ട്.

പരിസര വാസികള്‍ യുവാവിന്റെ കുടുംബത്തെ ഒറ്റപ്പെടുത്തുകയും കടയില്‍ നിന്ന് സാധനങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്യുന്നുണ്ട്. വ്യാജ പ്രചാരണത്തിനെതിരെ കുടുംബം ആലപ്പുഴ എസ്പിക്ക് പരാതി നല്‍കിയിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News