മന്ത്രിസഭ അനുമതി നല്‍കി; സംസ്ഥാനത്ത് മദ്യവില്‍പ്പന വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്തു മദ്യവില്‍പ്പന വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കാന്‍ . മന്ത്രിസഭായോഗത്തിന്റെ അനുമതി. എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ വൈകിട്ട് മൂന്നരയ്ക്ക് മാധ്യമങ്ങളെ കണ്ട് വര്‍ച്വല്‍ ക്യൂ സംവിധാനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കും.
മദ്യവില്‍പനയ്ക്കായി ഏര്‍പ്പെടുത്തിയ വര്‍ച്വല്‍ ക്യൂ സംവിധാനമായ ബെവ്ക്യൂ മൊബൈല്‍ ആപ്ലിക്കേഷനു ഗൂഗിളിന്റെ അനുമതി ലഭിച്ചതിനു പിന്നാലെയാണ് മന്ത്രിസഭായോഗവും അനുമതി നല്‍കുന്നത്. പ്ലേസ്റ്റോറില്‍നിന്നു ബെവ്ക്യൂ ആപ് ഡൗണ്‍ലോഡ് ചെയ്താണ് വര്‍ച്വല്‍ ക്യൂവില്‍ ഇടംപിടിക്കേണ്ടത്.
കഴിഞ്ഞ തിങ്കളാഴ്ച മദ്യവില്‍പ്പന പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ബാറുകള്‍, ബിവറേജസ് കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകള്‍, ബിയര്‍-വൈന്‍ പാര്‍ലറുകള്‍ എന്നിവിടങ്ങളിലെ തിരക്ക് കുറയ്ക്കാന്‍ തയാറാക്കിയ ആപ്പിനു ഗൂഗിള്‍പ്ലേ സ്റ്റോറിന്റെ അനുമതി ലഭിക്കാത്തതിനാല്‍ മദ്യവില്‍പ്പന ആരംഭിക്കാന്‍ കഴിഞ്ഞില്ല.
അതിനിടെ, ഓരോ ഇടപാടിനും 50 പൈസ വീതം ഈടാക്കാനുള്ള തീരുമാനം വിവാദമായതിനു പിന്നാലെ തുക മൊബൈല്‍ ആപ് കൈകാര്യം ചെയ്യുന്ന സ്വകാര്യകന്പനിക്കു വേണ്ടിയല്ലെന്നും ആമസോണ്‍ സൈബര്‍ സ്‌പേസിനു നല്‍കാന്‍വേണ്ടിയാണെന്നും പുതിയ വിശദീകരണം വന്നു. ആമസോണ്‍ സൈബര്‍ സ്‌പേസിനു പ്രതിമാസം അഞ്ചു ലക്ഷം രൂപ മുതല്‍ 10 ലക്ഷം വരെ നല്‍കേണ്ടതുണ്ടെന്നും പറയുന്നു. ഇതിനായാണ് തുക ഈടാക്കുന്നത്.