തിരുച്ചിറപ്പള്ളി: തിരുച്ചിറപ്പള്ളിയില്‍ പീഡന ശ്രമത്തിനിടെ ഒമ്പതു വയസ്സുകാരിയെ കൊലപ്പെടുത്തിയ അയല്‍വാസിയായ പതിനാലുകാരന്‍ അറസ്റ്റില്‍. സമീപത്തെ കൃഷിയിടത്തില്‍ തലയ്ക്കു പിന്നില്‍ പരുക്കേറ്റ നിലയിലാണു കുട്ടിയെ കണ്ടെത്തിയത്.
അയല്‍വാസിയായ പതിനാലുകാരനാണ് കുട്ടിയെ അവശനിലയില്‍ കണ്ടെന്നു നാട്ടുകാരെ വിവരം അറിയിച്ചത്. മൊഴിയിലെ വൈരുധ്യത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നു പതിനാലുകാരനെ കൂടുതല്‍ ചോദ്യം ചെയ്തതോടെ പീഡനവിവരം പുറത്ത് വന്നത്. പ്രതി കുറ്റം സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയെ വീടിനു സമീപത്തെ ആളൊഴിഞ്ഞ കൃഷിയിടത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ചെറുത്തു നിന്നതോടെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു ബോധംകെടുത്തി. സംഭവസ്ഥലത്തു നിന്നു പതിനാലുകാരന്റെ രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News