കരള്‍ രോഗബാധിതനായ അച്ഛന് തന്റെ കരള്‍ പകുത്തു നല്‍കി യുവസംവിധായകന്‍

കരള്‍ രോഗബാധിതനായി അവശനിലയിലായിരുന്ന അച്ഛന് തന്റെ കരള്‍ പകുത്തു നല്‍കി മാതൃകയായി യുവസംവിധായകന്‍ അധിന്‍ ഒല്ലൂര്‍. അധിനെ സംബന്ധിച്ചിടത്തോളം ഇത് തന്റെ കടമയാണ്. അധിന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് ആസ്റ്റര്‍ മിംമ്സിലാണ് ശസ്ത്രക്രിയ നടന്നത്. പോസ്റ്റര്‍ ഡിസൈനിങിലൂടെയും ഷോര്‍ട്ട് ഫിലിമുകളൊരുക്കിയും പ്രേക്ഷകശ്രദ്ധ നേടിയ അധിന്‍ ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന മുഴുനീള ചിത്രമായ പെണ്ണന്വേഷണം ഷൂട്ടിങ് നടന്നുവരികയാണ്.

‘അഭിമാനമല്ല, ഭാഗ്യമാണ്, കടമയാണ്. ഇക്കാര്യം നിങ്ങളെ അറിയിക്കാനുള്ള ശരിയായ സമയം ഇതാണ്, എനിക്ക് എന്റെ അച്ഛന് കരള്‍ കൊടുക്കാനുള്ളൊരു ഭാഗ്യമുണ്ടായി. മെയ് 18നായിരുന്നു ശസ്ത്രക്രിയ, ഇപ്പോള്‍ ഞങ്ങള്‍ സുഖമായിരിക്കുന്നു. ഞാനിന്ന് ഡിസ്ചാര്‍ജാകും, വൈകാതെ അച്ഛനും. ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് നന്ദി. മിംമ്സിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും നന്ദി.’ അധിന്‍ കുറിച്ചു.

പുതിയ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത് അധിന്‍തന്നെയാണ്. 9090 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സൈനുല്‍ ആബിദാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News