കോഹ്‌ലി അനുഷ്‌കയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തണമെന്ന് ബി.ജെ.പി എം.എല്‍.എ

ലക്നോ: ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലി ഭാര്യ ബോളിവുഡ് താരം അനുഷ്‌ക ശര്‍മയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തണമെന്ന് ബിജെപി എംഎല്‍എ നന്ദ കിഷോര്‍ ഗുര്‍ജ. ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംഎല്‍എയാണ് നന്ദ കിഷോര്‍. പാതാള്‍ ലോക് വെബ് സീരിസുമായി ബന്ധപ്പെട്ട വിവാദത്തിലാണ് എംഎല്‍എയുടെ പരാമര്‍ശം.

വെബ് സീരിസില്‍ അദ്ദേഹത്തിന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ വെബ് സീരിസിന്റെ നിര്‍മാതാവായ അനുഷ്‌ക്ക ശര്‍മയ്ക്കെതിരെ അദ്ദേഹം പോലീസില്‍ പരാതിയും നല്‍കി.

ഇന്ത്യയ്ക്കായി കളിക്കുന്ന വിരാട് കോലി ഇത് അനുവദിച്ചുകൊടുക്കരുത്. എത്രയും പെട്ടെന്ന് കോഹ്ലി അനുഷ്‌കയെ ഡിവോഴ്‌സ് ചെയ്യണം. ഇന്ത്യന്‍ ക്യാപ്റ്റനില്‍നിന്ന് ഇത്തരമൊരു നീക്കമുണ്ടായാല്‍ അത് എല്ലാവര്‍ക്കുമുള്ള ശക്തമായ സന്ദേശമാകുമെന്ന് കിഷോര്‍ പറഞ്ഞു. പാതാള്‍ പതക്ക് ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം കേന്ദ്രമന്ത്രി പ്രകാശ് ജാവദേഡ്ക്കറിന് കത്ത് എഴുതി.

അതേസമയം, വെബ്സീരിസ് ജാതീയമായി പ്രശ്നങ്ങളുണ്ടാക്കുമെന്ന് കാണിച്ച് ലോയേഴ്സ് ഗില്‍ഡ് അംഗം വിരേന്‍ ശ്രീ ഗുരുഗ് അനുഷ്‌ക്കയ്ക്കെതിരെ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ സംഭവത്തോട് വിരാട് കോഹ്ലിയോ അനുഷ്‌ക്കയോ പ്രതികരിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News