കൊവിഡ് പശ്ചാത്തലത്തില്‍ പുതിയ ഇമോജിയുമായി ഫേസ്ബുക്ക്

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ ‘കെയര്‍’ ഇമോജിയുമായി ഫേസ്ബുക്ക്. ഫേസ്ബുക്കിലെ ഏഴാമത്തെ ഇമോജിയായി ആണ് ‘കെയര്‍’ എത്തിയിരിക്കുന്നത്. ലോക്ക് ഡൗണിനിടെ ‘ടെയ്ക്ക് കെയര്‍’ സന്ദേശം ഇഷ്ടപ്പെട്ടവരെ അറിയിക്കാന്‍ ഇനി കൂടുതല്‍ ബുദ്ധിമുട്ടേണ്ടതില്ല.

പോസ്റ്റുകളുടെ താഴെ ലൈക്ക് ബട്ടണ്‍ അമര്‍ത്തിയാല്‍ മറ്റ് ഇമോജികള്‍ക്കൊപ്പം ഈ ഇമോജിയും കാണാം. മഞ്ഞ നിറത്തിലുള്ള സ്മൈലി ചുവന്ന ഹൃദയത്തെ കെട്ടിപ്പിടിക്കുന്നതായാണ് ഇമോജിയില്‍ ദൃശ്യവത്കരിച്ചിരിക്കുന്നത്.

ഇപ്പോള്‍ വെബ്സൈറ്റിലും അടുത്ത ആഴ്ച മുതല്‍ ഫേസ്ബുക്ക് മൊബൈല്‍ ആപ്ളിക്കേഷനിലും ഈ ‘ശ്രദ്ധിക്കുന്ന, സ്നേഹം നിറഞ്ഞ ഇമോജി’യെ കാണാം. ഫേസ്ബുക്ക് മെസെഞ്ചറിലും കെയര്‍ ഇമോജി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പര്‍പിള്‍ നിറത്തില്‍ മിടിക്കുന്ന ഹൃദയമാണ് ഇമോജിയിലുള്ളത്. ഇമോജി ഇപ്പോള്‍ തന്നെ മെസെഞ്ചര്‍ ആപ്ലിക്കേഷനില്‍ ലഭ്യമാണെന്ന് സി-നെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ റിയാക്ഷന്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ക്ക് അവരുടെ പിന്തുണ വ്യക്തമാക്കാനുള്ള പുതിയ വഴികള്‍ തുറക്കുമെന്ന് ഫേസ്ബുക്കിലെ ടെക് കമ്മ്യൂണിക്കേഷന്‍സ് മാനേജറായ അലക്സാണ്ട്രൂ വോയ്ക പറയുന്നു. ലൈക്ക് ബട്ടണ്‍ അമര്‍ത്തുന്നതിലൂടെ മറ്റ് ഇമോജികള്‍ക്കൊപ്പം ഇവനേയും കാണാം. തംപ്സ് അപ്, ലാഫര്‍, സാഡ്നെസ്, അമേസ്മെന്റ്, ലൗ, കൂടാതെ ആങ്കര്‍ ഇമോജികളാണ് നേരത്തെ ഫേസ്ബുക്കില്‍ ഉണ്ടായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News