23.8 C
Kottayam
Monday, May 20, 2024

അടുത്ത അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി; മാസ്‌ക് നിര്‍മാണ ചുമതല സമഗ്ര ശിക്ഷാ കേരളത്തിന്

Must read

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ അടുത്ത അധ്യയന വര്‍ഷം സംസ്ഥാനത്തെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കി. ആരോഗ്യ വകുപ്പിന്റേതാണ് നിര്‍ദേശം. അടുത്ത മാസം 30ാം തിയതിക്ക് മുന്‍പ് തന്നെ മാസ്‌ക്ക് നിര്‍മാണം പൂര്‍ത്തിയാക്കും.

അരക്കോടിയോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി മാസ്‌ക്ക് നിര്‍മിച്ചു നല്‍കുക സമഗ്ര ശിക്ഷാ കേരളമാണ്. സൗജന്യമായാണ് മാസ്‌ക്ക് നിര്‍മിച്ചു നല്‍കുക. ഗുണനിലവാരമുള്ള തുണിയില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും മാസ്‌ക്ക് നിര്‍മാണം. ഇവ സൗജന്യമായാണ് കുട്ടികള്‍ക്ക് നല്‍കുക. ഒരു കുട്ടിക്ക് രണ്ട് മാസ്‌ക്ക് എന്നാണ് കണക്ക്.

ശ്രദ്ധിക്കേണ്ട മറ്റ് നിര്‍ദേശങ്ങള്‍

# മാസ്‌ക്ക് നിര്‍മിക്കുക കഴുകി വീണ്ടും ഉപയോഗിക്കാനാകുന്ന പരുത്തി തുണിയില്‍

# കുറഞ്ഞത് 30,000 മാസ്‌ക്ക് ഓരോ ബിആര്‍സിയിലും നിര്‍മിക്കണം.

# ബിആര്‍സി മാസ്‌ക്ക് നിര്‍മാണത്തിന് ആവശ്യമുള്ള വസ്തുക്കള്‍ വാങ്ങണം.

# മാസ്‌ക്ക് നിര്‍മാണത്തിന് രക്ഷിതാക്കള്‍, സന്നദ്ധപ്രവര്‍ത്തകര്‍, പൂര്‍വവിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ സേവനം തേടാവുന്നതാണ്.

# മെയ് 30-നുള്ളില്‍ വിദ്യാലയങ്ങളില്‍ മാസ്‌ക്ക് എത്തിക്കണം.

# സൗജന്യ യൂണിഫോമിനായുള്ള തുകയില്‍ ആയിരിക്കും മാസ്‌ക്ക് നിര്‍മാണത്തിനുള്ള ചെലവ് വകയിരുത്തുക.

# മാസ്‌ക്ക് നിര്‍മിക്കാന്‍ കൂട്ടംകൂടരുത്.

# മാസ്‌ക്ക് വ്യക്തികളോ സ്ഥാപനങ്ങളോ സൗജന്യമായി സംഭാവന ചെയ്താല്‍ അത് വകയിരുത്തണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week