‘ലെറ്റ് മി ഡിസ്ട്രാക്ട് യു’; ഐശ്വര്യ ലക്ഷ്മിയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് വൈറല്‍

കൊച്ചി:ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിന് പുറമേ അന്യഭാഷാ ചിത്രങ്ങളിലും താരം സജീവമാണ്. താരത്തിന്റെ ഗ്ലാമറസ് ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ഐശ്വര്യ ചിത്രം പങ്കുവെച്ചത്.

സ്‌കൈ ബ്ലൂ നിറത്തിലുള്ള സ്ലീവ് ലസ് ഷോര്‍ട്ട് ഡ്രസ് ധരിച്ച് ഇരിക്കുന്ന ചിത്രമാണ് ഐശ്വര്യ പങ്കുവെച്ചത്. പ്രമുഖ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ വൈഷ്ണവ് പ്രവീണ്‍ എടുത്ത ചിത്രമാണ്. ഞാന്‍ നിങ്ങളുടെ ശ്രദ്ധ തെറ്റിക്കട്ടേയെന്ന അടിക്കുറിപ്പോടു കൂടിയാണ് ഐശ്വര്യ ചിത്രം പങ്കുവെച്ചത്.

സെലിബ്രിറ്റികള്‍ ഉള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. അന്ന ബെന്‍, അനുപമ പരമേശ്വരന്‍, ശ്രിന്ദ, ഐമ റോസ്മി, നൈല ഉഷ, കീര്‍ത്തി സുരേഷ് തുടങ്ങിയ നിരവധി താരങ്ങളാണ് ഐശ്വര്യയ്ക്ക് പ്രശംസയുമായി എത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News