ക്ലാസ്മുറിയിലിരുന്ന് മദ്യപിച്ചു, വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചുവെന്ന് ആരോപണം നേരിടുന്ന അധ്യാപകനെ സസ്പെന്റ് ചെയ്തു

ഹൈറദരാബാദ്: വിദ്യാര്‍ത്ഥികള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം നിലനില്‍ക്കുന്ന അധ്യാപകന്‍ വീണ്ടും വിവാദത്തില്‍. ക്ലാസ് മുറിയില്‍ ഇരുന്ന് മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന അധ്യാപകന്റെ ചിത്രം പുറത്തുവന്നു. ഇതോടെ അധ്യാപകനെ സര്‍ക്കാര്‍ സസ്പെന്റ് ചെയ്തു. ആന്ധ്രാപ്രദേശിലാണ് സംഭവം.

ശിക്ഷയുടെ പേരില്‍ തന്നെ അധ്യാപകനായ കെ.കോട്ടേശ്വര റാവു വസ്ത്രമുരിഞ്ഞ് നഗ്‌നനാക്കി നിര്‍ത്തിയെന്ന് ഒരു വിദ്യാര്‍ത്ഥി പരാതിപ്പെട്ടിരുന്നു. കൃഷ്ണ ജില്ലയിലെ പാലക മണ്ഡല്‍ പരിഷത്ത് സ്‌കൂളിലെ അധ്യാപകനായിരുന്നു റാവു. സ്‌കൂളില്‍ മദ്യപിച്ചെത്തിയെന്നും സ്‌കൂള്‍ ക്യാമ്പസില്‍ കുട്ടികളുടെ മുന്നില്‍ വച്ച് മദ്യപിച്ചുവെന്നും ഇയാള്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു.

സ്‌കുളിലെ സ്റ്റാഫ് റൂമിലിരുന്ന ഭക്ഷണം കഴിക്കുന്നതിനിടെ മദ്യം കഴിക്കുന്ന കോട്ടേശ്വര റാവുവിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇത് ചോദ്യം ചെയ്യുന്ന ഒരു കുട്ടിയുടെ അമ്മയോട് ഇയാള്‍ അസഭ്യം പറയുന്നതും വീഡിയോയില്‍ കേള്‍ക്കാമായിരുന്നു. വീഡിയോ പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ട അധ്യാപകന്‍ താന്‍ നഗ്‌നനായി നില്‍ക്കാമെന്നും പറയുന്നുണ്ട്. അധ്യാപകനെതിരായ പരാതി പറയാന്‍ ഈ സ്ത്രീ കുട്ടികളോട് പറയുമ്പോഴാണ് അധ്യാപകന്‍ തന്നെ നഗ്നാക്കി നിര്‍ത്തിയെന്ന് ഒരു കുട്ടി മൊഴിനല്‍കിയത്.

ഈ അധ്യാപകന്‍ സ്‌കൂളില്‍ സ്ഥിരമായി മദ്യം കൊണ്ടുവരാറുണ്ടെന്നും മദ്യക്കുപ്പികള്‍ വാഷ്റൂമിലൊ അലമാരയിലോ ആണ് സുക്ഷിക്കുന്നതെന്നും അവിടെ നിന്നെടുത്ത് കുടിക്കുന്നത് കണ്ടിട്ടുണ്ടെന്നും പറയുന്നു. മദ്യപിച്ച ശേഷം വൃത്തികെട്ട രീതിയിലാണ് അധ്യാപകന്‍ പെരുമാറുന്നതെന്നും കുട്ടികള്‍ പറയുന്നു.

ശല്യം ദുസ്സഹമായതോടെയാണ് വീഡിയോ പകര്‍ത്തി വിദ്യാഭ്യാസ ഓഫീസര്‍ക്ക് കൈമാറിയതെന്ന് ഒരു രക്ഷിതാവ് പറഞ്ഞു. രക്ഷിതാക്കളുടെ പരാതിയില്‍ അധ്യാപകന് മണ്ഡല്‍ റവന്യൂ ഓഫീസര്‍ വിശദകരണം തേടി നോട്ടീസ് നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News