തനിക്ക് തെറ്റുപറ്റി; മോദിയോട് ക്ഷമ ചോദിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ക്ഷമചോദിച്ച് കോണ്‍ഗ്രസ് എം.പി ശശിതരൂര്‍. ബംഗ്ലാദേശ് രൂപീകരണത്തില്‍ മുഖ്യപങ്കാളിയായിരുന്ന മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗന്ധിയുടെ പേര് മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി തരൂര്‍ വിമര്‍ശിച്ചിരിന്നു.

എന്നാല്‍, തനിക്ക് തെറ്റുപറ്റിയെന്നും തലക്കെട്ടുകള്‍ മാത്രം വായിച്ചും ട്വീറ്റുകള്‍ കണ്ടുമാണ് താന്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചതെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ‘തെറ്റു പറ്റിയതായി ബോധ്യപ്പെട്ടാല്‍ അത് അംഗീകരിക്കുന്നതിന് തനിക്കു മടിയില്ല. ഇന്നലെ തലക്കെട്ടുകള്‍ മാത്രം വായിച്ചും ട്വീറ്റുകള്‍ കണ്ടുമാണ് പ്രധാനമന്ത്രിയെ വിമര്‍ശിച്ച് പോസ്റ്റിട്ടത്.

ബംഗ്ലാദേശിനെ വിമോചിപ്പിച്ചത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം എന്നായിരുന്നു ട്വീറ്റ്. ഇന്ദിരാ ഗാന്ധിയെ മോദി ഒഴിവാക്കി എന്നായിരുന്നു അതിന്റെ വ്യംഗാര്‍ഥം. അതില്‍ ക്ഷമ ചോദിക്കുന്നുവെന്ന്’ തരൂര്‍ ട്വീറ്റില്‍ പറയുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി ബംഗ്ലാദേശില്‍ വന്നത്. കോവിഡ് വ്യാപനത്തിന് ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News