KeralaNewsPolitics

ബിജെപിക്കാര്‍ മണ്ടൻമാർ; എല്ലാവരും കുഴല്‍പ്പണം കൊണ്ടുവരും തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കും ;വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: കൊടകര കുഴല്‍പ്പണക്കേസില്‍ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്‍. എല്ലാവരും കുഴല്‍പ്പണം കൊണ്ടുവരും തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കും. പക്ഷെ ബിജെപിക്കാര്‍ മണ്ടന്‍മാരായത് കൊണ്ടാണ് പൊലീസ് പിടിച്ചതെന്ന് വെള്ളാപ്പള്ളി നടേശന്‍ ആലപ്പുഴയില്‍ പറഞ്ഞു.

സംസ്ഥാനത്ത് പേരിന് പോലും പ്രതിപക്ഷം ഇല്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഉമ്മന്‍ചാണ്ടിയുടെ കാലം കഴിഞ്ഞു. രമേശ് ചെന്നിത്തല നിരാശാ ബാധിതനായി കഴിയുകയാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. വിഡി സതീശന്‍ ബഹു കേമനാണ്. നിയമസഭയില്‍ തിങ്ങാന്‍ വിഡി സതീശന് കഴിയും. പക്ഷെ പുറത്തുള്ള പ്രവര്‍ത്തനത്തില്‍ വിഡി സതീശന്‍ വട്ടപൂജ്യം ആണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker