28.9 C
Kottayam
Friday, May 3, 2024

കോട്ടയത്ത് സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ പാലത്തില്‍നിന്ന് ആറ്റില്‍ ചാടി; തിരച്ചില്‍

Must read

കോട്ടയം: മണിമലയിൽ ആറ്റിൽ ചാടിയ സ്പെഷ്യൽ വില്ലേജ് ഓഫീസറെ കാണാതായി. കങ്ങഴ സ്വദേശി പ്രകാശനെയാണ് മണിമലയാറ്റിൽ കാണാതായത്. ഇയാളെ കണ്ടെത്താനായി അഗ്നിരക്ഷാസേനയും സ്കൂബ ടീം അംഗങ്ങളും തിരച്ചിൽ തുടരുകയാണ്.

തിങ്കളാഴ്ച രാവിലെ പത്തു മണിയോടെയാണ് പ്രകാശൻ മണിമല വലിയ പാലത്തിൽനിന്ന് മണിമലയാറ്റിലേക്ക് ചാടിയത്. ആറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നാണ് നിഗമനം. എന്താണ് ഇതിനു പിന്നിലെ കാരണമെന്ന് ഇതുവരെ വ്യക്തമല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week