ഏറ്റുമാനൂര്‍: പാലരുവി എക്‌സപ്രസിന് ഏറ്റുമാനൂര്‍ റെയില്‍വേസ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള തുടര്‍ നടപടികള്‍ ആലോചിയ്ക്കുന്നതിനായി നാളെ രാവിലെ ആറേകാലിനും എട്ടുമണിയ്ക്കുമിടയില്‍ യാത്രക്കാര്‍ ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ യോഗം ചേരും.
രാവിലെ 06 40 ന് ഏറ്റുമാനൂര്‍ വഴി കടന്നു പോകുന്ന പാസ്സഞ്ചറിന് ശേഷം എറണാകുളം ഭാഗത്തേക്ക് ഒന്‍പതുമണിയ്ക്കുള്ള വേണാട് എക്‌സ്പ്രസ് അല്ലാതെ മറ്റു ട്രെയിനുകള്‍ ഇല്ലാത്തതിനാല്‍ എറണാകുളത്തെ ഓഫീസിലെത്താന്‍ സമയം പാലിക്കാന്‍ കഴിയാതെ സ്ത്രീകളടക്കം നിരവധിയാളുകള്‍ ദുരിതമനുഭവിക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ റെയില്‍വേയെ ആശ്രയിക്കുന്ന നമ്മുടെ പൊതുപ്രശ്‌നമായി കണ്ടുകൊണ്ട് അവരുടെ/നമ്മുടെ ശ്രമങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും അതുവഴി പലതവണ തഴയപ്പെട്ട ജനപ്രതിനിധികളുടെ ശ്രദ്ധ ഏറ്റുമാനൂരില്‍ തിരികെ കൊണ്ടുവരാനും എല്ലാവരുടെയും സഹകരണം തേടുന്നുതായി യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ ഓണ്‍ റെയില്‍സ് അറിയിച്ചു.
പാലരുവിയ്ക്കായുള്ള യാത്രക്കാരുടെ ശ്രമങ്ങള്‍ക്ക് യാത്രക്കാരുടെ വിവിധ സംഘടനകളും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്. അതുവഴി പലതവണ തഴയപ്പെട്ട ജനപ്രതിനിധികളുടെ ശ്രദ്ധ ഏറ്റുമാനൂരില്‍ തിരികെ കൊണ്ടുവരികയാണ് നാളത്തെ പ്രതിഷേധത്തിന്റെ ലക്ഷ്യം. ഏറ്റുമാനൂരിലെ ഓട്ടോ ഡ്രൈവര്‍മാരും മറ്റു വ്യാപാരസ്ഥാപങ്ങള്‍ ഇതിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ജനപ്രതിനിധികള്‍ക്കും അധികാരികള്‍ക്കും നല്‍കുവാന്‍ ഒപ്പുശേഖരണവും പ്രതിഷേധത്തിന്റെയും യാത്രക്കാരുടെ തിരക്കും ദുരിതവും ഫോട്ടോ സഹിതം സമര്‍പ്പിക്കുകയുമാണ് ലക്ഷ്യം.