25.6 C
Kottayam
Wednesday, May 15, 2024

അഗതികളെ പോലീസ് പുനരധിവസിപ്പിക്കണമെന്ന് ഏറ്റുമാനൂർ നഗരസഭാ സെക്രട്ടറി പോലീസിനോട് ,തങ്ങളുടെ പണിയല്ലെന്ന് ചട്ടങ്ങളുദ്ധരിച്ച് എസ്.എച്ച്.ഒ, സെക്രട്ടറിയ്ക്ക് മാസ് മറുപടി നൽകിയ എസ്.എച്ച്.ഒ എ.ജെ.തോമസിന്റെ കത്ത് വൈറൽ

Must read

കോട്ടയം: ഏറ്റുമാനൂർ പട്ടണത്തിൽ അനധികൃതമായി താമസിയ്ക്കുന്നവരെ ഒഴിപ്പിയ്ക്കണമെന്നാവശ്യപ്പെട്ടാണ് നഗരസഭാ സെക്രട്ടറി ഏറ്റുമാനൂർ സർക്കിൾ ഇൻസ്പെക്ടർക്ക് കത്തു നൽകിയത്.ബസ് സ്റ്റാന്റ് പരിസരത്തടക്കം താമസിയ്ക്കുന്ന നാടോടിക്കൂട്ടങ്ങർ മദ്യ-മയക്കുമരുന്നുപയോഗത്തിലും അനാശാസൃപ്രവർത്തനത്തിലും ഏർപ്പെടുന്നതിനാൽ ഇവരെ പട്ടണത്തിൽ നിന്നൊഴിപ്പിച്ച് പുനരധിവസിപ്പിയ്ക്കണമെന്നും കത്തിൽ പറയുന്നു

സെക്രട്ടറിയുടെ കത്തിന് മരണ മാസ് മറുപടിയാണ് ഏറ്റുമാനൂർ എസ്.എച്ച്.ഒ എ.ജെ.തോമസ് നൽകിയത്.സെക്രട്ടറി നൽകിയ കത്തിലുള്ള സർക്കിൾ പദവി നിർത്തലാക്കിയതായി കത്തിൽ പറയുന്നു.നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെയും അഗതികളെയും സംരക്ഷിയ്ക്കുന്നതിനുള്ള പൂർണ ഉത്തരവാദിത്തം സെക്രട്ടറിയ്ക്കാണെന്നും മുനിസിപ്പാലിറ്റി ആക്ടുകൾ ഉദ്ധരിച്ച് എസ്.എച്ച്.ഓ സമർത്ഥിയ്ക്കുന്നു

 

 

പാലായിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് വാഹനം വിട്ടുനൽകാഞ്ഞതിനേത്തുടർന്ന് ജില്ലാ കളക്ടർ ഏറ്റുമാനൂർ നഗരസഭ ചെയർമാന്റെ വാഹനം പിടിച്ചെടുത്തിരുന്നു. കളക്ടറുടെ നിർദ്ദേശപ്രകാരം വാഹനം കസ്റ്റഡിയിലെടുത്തത് എ.ജെ.തോമസായിരുന്നു. തുടർന്ന് സൈക്കിളിലാണ് ചെയർമാന്റെ യാത്ര.ഇതിന്റെ തുടർച്ചയായാണ് പുനരധിവാസം ആവശ്യപ്പെട്ടുള്ള സെക്രട്ടറിയുടെ കത്ത്.

 

മുഖ്യമന്ത്രിയുടെ ബാഡ്ജ് ഓഫ് ഓണർ അടക്കം കിട്ടിയിട്ടുള്ള ഉദ്യോഗസ്ഥനാണ് എ.ജെ.തോമസ്.നഗരത്തിൽ കഴിഞ്ഞ ദിവസം നടന്ന കൊലപാതക കേസിലെ പ്രതിയെ പിടിച്ചതടക്കം നിരവധി കേസുകളാണ് ഇദ്ദേഹം തെളിയിച്ചത്

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week