വൈറ്റ് ഹൗസിലേക്ക് മാരക വിഷം അടങ്ങിയ കത്ത്; അന്വേഷണം ആരംഭിച്ചു

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിലേക്ക് മാരക വിഷം അടങ്ങിയ കത്ത് പാഴ്സലില്‍ അയച്ചതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ തപാല്‍ കേന്ദ്രത്തില്‍വെച്ചു തന്നെ പാഴ്സലില്‍ വിഷം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതോടെ വൈറ്റ് ഹൗസില്‍ എത്താതെ തടഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇതേക്കുറിച്ച് ഇതുവരെ വൈറ്റ്ഹൗസ് പ്രതികരിച്ചിട്ടില്ല.

കാനഡയില്‍ നിന്ന് അയച്ചതെന്ന് കരുതുന്ന പാഴ്സലില്‍ റസിന്‍ എ്ന്ന മരാക വിഷാംശമുള്ള വസ്തുവാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയും യുഎസ് പോസ്റ്റല്‍ ഇന്‍സ്പെക്ഷന്‍ സര്‍വീസും അന്വേഷണം നടത്തിവരികയാണ്.

ജൈവായുധമായി ഉപയോഗിക്കുന്ന അതിമാരക വിഷമാണ് റസിന്‍. ശരീരത്തിന് ഉള്ളിലെത്തുകയോ ശ്വസിക്കുകയോ കുത്തിവെക്കുകയോ ചെയ്താല്‍ മരണകാരണമാകും. വിഷബാധയേറ്റ് 36-72 മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിക്കും. മുന്‍പും വൈറ്റ് ഹൗസിലേക്ക് മാരക വിഷം ഉള്‍ക്കൊള്ളുന്ന പാഴ്സലുക അയക്കപ്പെട്ടിട്ടുണ്ട്. ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് രണ്ടു തവണ റസിന്‍ ഉള്‍ക്കൊള്ളുന്ന കത്തുകള്‍ വൈറ്റ്ഹൗസിലേക്ക് അയച്ച സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News