അമ്പതോളം കുട്ടികളെ പത്ത് വര്‍ഷത്തോളം ലൈംഗിക പീഡനത്തിനിരയാക്കിയ എന്‍ജിനീയര്‍ അറസ്റ്റില്‍

ലക്നൗ: അമ്പതോളം കുട്ടികളെ പത്ത് വര്‍ഷത്തോളമായി ലൈംഗിക പീഡനത്തിനിരയാക്കിയ എന്‍ജിനീയര്‍ അറസ്റ്റില്‍. ജലസേചന വകുപ്പിലെ ജൂനിയര്‍ എന്‍ജിനീയറായ റാം ഭവന്‍ എന്നയാളെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. സിബിഐയുടെ ഓണ്‍ലൈന്‍ ചൈല്‍ഡ് അബ്യൂസ് ആന്റ് എക്‌സ്‌പ്ലോയിറ്റേഷന്‍ പ്രിവന്‍ഷന്‍ മാസങ്ങളായി നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

അഞ്ച് മുതല്‍ 16 വയസു വരെയുള്ള കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. കുട്ടികളുടെ ദൃശ്യങ്ങള്‍ ഇയാള്‍ ഓണ്‍ലൈനായി വില്‍ക്കുകയും ചെയ്തു. ചിത്രകൂട്ട്, ബാണ്ഡ, ഹാമിര്‍പുര്‍ തുടങ്ങിയ ജില്ലകളിലായാണ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബാണ്ഡയില്‍ നിന്നാണ് സി.ബി.ഐ ഇയാളെ അറസ്റ്റ് ചെയ്തത്. ഇരകളായ കുട്ടികള്‍ കാര്യങ്ങള്‍ പുറത്ത് പറയാതിരിക്കാന്‍ ഇയാള്‍ വിലകൂടിയ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ അവര്‍ക്ക് സമ്മാനം നല്‍കിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

എന്‍ജിനീയറുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണുകളും എട്ട് ലക്ഷം രൂപയും കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളടങ്ങിയ ലാപ്‌ടോപ്പും സി.ബി.ഐ പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഡാര്‍ക്ക് വെബ് വഴി ആഗോളതലത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു എന്നാണ് സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News