23.9 C
Kottayam
Thursday, June 4, 2026

പിഴയടക്കാന്‍ കാശില്ല, പോലീസ് നിര്‍ദ്ദേശം അനുസരിച്ച് രണ്ടു കുടുംബങ്ങള്‍ക്ക് അരി വാങ്ങി നല്‍കി യുവാവ്; കുറിപ്പ് വൈറല്‍

Must read

ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴ ലഭിച്ച യുവാവ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു. പിഴയായി ആയിരവും അഞ്ഞൂറും അടയ്ക്കാന്‍ പണം ഇല്ലാതെ വന്നതോടെ പത്തുകിലോ അരി വാങ്ങി നല്‍കിയ അനുഭവമാണ് യുവാവ് പങ്കുവച്ചത്. പിഴ അടയ്ക്കാന്‍ കാശില്ലാതെ നിന്ന യുവാവിനോട് കയ്യിലുള്ള പണത്തിന് രണ്ടു കുടുംബങ്ങള്‍ക്ക് അഞ്ചുകിലോ വീതം അരി വാങ്ങി നല്‍കാമോ എന്നാണ് പോലീസുകാര്‍ ചോദിച്ചത്. ഇതനുസരിച്ച് യുവാവ് അരി വാങ്ങി നല്‍കുകയും ചെയ്തു. നടന്‍ അജു വര്‍ഗീസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ യുവാവിന്റെ കുറിപ്പ് പങ്കുവച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

‘ചിലത് കണ്ടാല്‍ ഇങ്ങനെ എഴുതാതെ ഇരിക്കാന്‍ കഴിയില്ല. രാവിലെ ജോലിക്ക് പോയി. പെട്ടെന്ന് ഒരു അത്യാവശ്യത്തിനു വേണ്ടി പുറത്തേക്കിറങ്ങി.ഇറങ്ങി കഴിഞ്ഞപ്പോഴാണ് ഓര്‍ത്തത് ഹെല്‍മെറ്റ് എടുത്തില്ല.അടുത്ത സ്ഥലത്തേക്കല്ലേ എന്ന് കരുതി യാത്ര തുടര്‍ന്നു. വണ്ടി ഓടിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റൊരു ഗുരുതരമായ നിയമ ലംഘനവും എന്റെ ഭാഗത്തു നിന്നും ഉണ്ടായി. പെട്ടെന്ന് മുന്നില്‍ ദേ നുമ്മടെ സ്വന്തം ട്രാഫിക്ക് പൊലീസിന്റെ വണ്ടി.എന്നെ കണ്ടു എന്ന് ഉറപ്പിച്ച സ്ഥിതിക്ക്, വേറെ വഴിയില്ല, അടുത്തേക്ക് വിളിച്ചു.

വളരെ മാന്യമായ രീതിയില്‍ എന്താ പേര്, എവിടാ വീട്, എന്തുചെയുന്നു, എല്ലാറ്റിനും കൂടി ഒറ്റ വാക്കില്‍ ഉത്തരം. ഫൈന്‍ എഴുതാന്‍ ഉള്ള ബുക്ക് എടുത്തു. എന്റെ കണ്ണിന്റെ മുന്നിലൂടെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നക്ഷത്രങ്ങള്‍ മിന്നി മറഞ്ഞു. പിഴ അടക്കാന്‍ കാശില്ലാത്ത സ്ഥിതിക്ക് പറഞ്ഞു.സര്‍..ചെയ്തത് ഗുരുതരമായ..തെറ്റ് തന്നെ ആണ്..പക്ഷെ ഫൈന്‍ അടക്കാന്‍ ഇപ്പോ കാശില്ല, എഴുതി തന്നോളൂ, അദ്ദേഹം എന്റെ മുഖത്തേക് നോക്കി ഒരു ചോദ്യം പിന്നെ നിനക്ക് എന്ത് ചെയ്യാന്‍ പറ്റും…?
ഒന്നും മിണ്ടാതെ നിന്ന എന്നോട് അടുത്ത ചോദ്യം…പാവപ്പെട്ട രണ്ട് കുടുബങ്ങളെ സഹായിക്കാന്‍ പറ്റുമോ…ഒന്ന് ഞെട്ടി പോയി ഞാന്‍….ചെയ്യാം സര്‍ എന്ന് പറഞ്ഞു…ഒകെ എന്നാല്‍ എന്റെ പുറകെ വാ..എന്ന് പറഞ്ഞു…പിന്നാലെ…ഞാന്‍ പുറകെ..പോയി…അടുത്തുള്ള കടയില്‍ കയറി…5 കിലോ വീതം ഉള്ള രണ്ട് പാക്കറ്റ്..അരി എന്നോട് വാങ്ങാന്‍ പറഞ്ഞു..പരിപൂര്‍ണ സമ്മതത്തോടെ… അത് ഞാന്‍ വാങ്ങി….എന്നോട് പുറകെ വരാന്‍ പറഞ്ഞു…അത് അര്‍ഹത ഉള്ള ആളെ..അപ്പോഴേക്കും അവര്‍ കണ്ടെത്തികഴിഞ്ഞു…എന്നോട് തന്നെ…അത് അവരെ ഏല്‍പ്പിക്കാന്‍ പറഞ്ഞു…ഒരുപാട് സന്തോഷത്തോടെ….അത് ഞാന്‍ അവരെ ഏല്പിച്ചു…എന്നോട് പുറകില്‍ തട്ടി.. നീ ഹാപ്പി അല്ലെ ചോദിച്ചു….ഞാന്‍ പറഞ്ഞു..

- Advertisement -

സര്‍..ആദ്യമായിട്ടാണ് ഇത്രക്ക് സന്തോഷത്തോടെ…..ഞാന്‍ ഒരു പിഴ അടക്കുന്നത്….അപ്പോഴാണ്..അദ്ദേഹം ചെയ്തുവരുന്ന ഇതുപോലുള്ള..കാര്യങ്ങളെ.. കുറിച്ച് കാണിച്ചുതന്നതും…പറഞ്ഞു തന്നതും….#ുീഹശരല എന്ന് കേള്‍ക്കുമ്പോള്‍..ഉള്ള മനസിലെ… രൂപത്തിന്..ആകെയൊരു മാറ്റം വന്ന നിമിഷം……ഇതുപോലെ ഉള്ള ഉദ്യോഗസ്ഥര്‍ ഉള്ള…നാട്ടില്‍…ഒരാള്‍ പോലും പട്ടിണി കിടക്കില്ല…എന്ന പൂര്‍ണ വിശ്വാസം…ഇപ്പോള്‍ തോന്നുന്നു….ഇതുപോലെ ഉള്ള സത്കര്‍മങ്ങളില്‍ ഇനിയും എന്റെ പങ്ക് ഉണ്ടാവും..എന്ന് ഉറപ്പ് നല്കിയിട്ടാണ്.. അവിടെ നിന്ന് വന്നത്…..’

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week