News
കാസര്‍കോട് നാമനിര്‍ദ്ദേശ പട്ടിക സമര്‍പ്പണത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ വമ്പന്‍ ട്വിസ്റ്റ്; കോണ്‍ഗ്രസ് നേതാവ് സി.പി.എമ്മിലേക്ക്
കാസര്‍ഗോഡ്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണത്തിന് ഒരു ദിവസം മാത്രം ശേഷിക്കേ കാസര്‍ഗോട്ട് കോണ്‍ഗ്രസ് നേതാവ് സി.പി.എമ്മിലേക്ക് ചുവടുമാക്കി. ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ സീറ്റിനായാണ് കോണ്‍ഗ്രസ് നേതാവ് ഷാനവാസ് പാദൂര്‍ സിപിഎം പാളയത്തിലേക്ക് ചേക്കേറിയത്.
ചെങ്കള ഡിവിഷനില്‍ നിന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഷാനവാസ് മത്സര രംഗത്തുണ്ടാകും. കഴിഞ്ഞ ഭരണസമിതിയില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു ഷാനവാസ്. ഉദുമ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്നാണ് കഴിഞ്ഞ തവണ ഷാനവാസ് തെരഞ്ഞെടുക്കപ്പെട്ടത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News