അനൂപ് ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് ഇ.ഡി

ബംഗളൂരു: ലഹരി മരുന്ന് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അനൂപിനെ ബിനാമിയാക്കി ബിനീഷ് നിരവധി ബിസിനസുകള്‍ ബംഗളൂരുവില്‍ ചെയ്തുവെന്ന് കണ്ടെത്തിയതായും ഇഡി വ്യക്തമാക്കി.

ബിനീഷ് കേരളത്തിലിരുന്ന് അനൂപിനെ നിയന്ത്രിച്ചുവെന്നും അനൂപിന്റെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് അറിയില്ലെന്ന് ബിനീഷ് പറയുന്നത് വിശ്വാസയോഗ്യമല്ലെന്നും ഇഡി പറഞ്ഞു. അനൂപും ബിനീഷും തമ്മില്‍ വളരെ അടുത്ത സൗഹൃദമാണുള്ളത്. അറസ്റ്റിന് തൊട്ടുമുന്‍പും അനൂപ് ബിനീഷിനെ ഫോണില്‍ വിളിച്ചുവെന്നും ബിനീഷ് സ്ഥിരമായി ബംഗളൂരു സന്ദര്‍ശിച്ചിരുന്നുവെന്നും ഇഡി കണ്ടെത്തി.

ബിനീഷിനെ ഇന്ന് രാവിലെ ബംഗളൂരുവിലെ ഇഡി ആസ്ഥാനത്തേക്ക് കൊണ്ടുവന്നു. നാല് ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ബിനീഷിനെതിരെ കേസെടുത്തത്. മൂന്ന് മുതല്‍ ഏഴ് വര്‍ഷംവരെ തടവ് ശിക്ഷലഭിക്കാവുന്ന കുറ്റകൃത്യമാണിത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News